- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ഭാര്യമാരുള്ള ഇംഗ്ലീഷ് യുവാവിന്റെ രണ്ടാമത്തെ ഭാര്യയും ഗർഭിണി; മൂന്ന് മാതാപിതാക്കൾ ഉള്ള കുടുംബം പാശ്ചാത്യലോകത്ത് തരംഗമാകുമ്പോൾ
36കാരനും ഈസ്റ്റ് ലണ്ടൻ സ്വദേശിയുമായ ആദം ല്യോൺസ് നിലവിൽ ടെക്സാസിലെ ഓസ്റ്റിനിലാണ് കഴിയുന്നത്. ജാനെ ഷലകോവ, ബ്രൂക്ക് ഷെഡ് എന്നീ രണ്ട് ഭാര്യമാരുള്ള യുവാവാണിത്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയും ഗർഭിണിയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ മൂന്ന് മാതാപിതാക്കൾ ഉള്ള ഈ കുടുംബം പാശ്ചാത്യ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ്. രണ്ട് ഭാര്യമാർക്കൊപ്പം ഒരു ബെഡ്റൂമിൽ അന്തിയുറങ്ങുന്ന ഈ യുവാവിനെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. നിലവിൽ ആദത്തിന് ബ്രൂക്കിൽ ഡാന്റെ എന്ന രണ്ടു വയസുകാരനായ മകനുണ്ട്. ഇപ്പോഴിതാ ജാനെയും ഗർഭിണിയായിരിക്കുന്നുവെന്ന വാർത്ത കുടുംബത്തിലെ ആഹ്ലാദം വർധിപ്പിച്ചിരിക്കുകയാണ്. നിലവിൽ സൂപ്പർ കിങ്സൈസ് ബെഡിൽ കഴിയുന്ന ഈ കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തുന്നത് ജൂലൈയിലാണ്. ഇതോടെ കിടക്കയുടെ വലുപ്പം വീണ്ടും വർധിപ്പിക്കേണ്ടി വരും.... തങ്ങളുടെ കുടുംബത്തിൽ മറ്റൊരു കുട്ടി കൂടി ജനിക്കുന്നതിൽ ആഹ്ലാദമേറെയുണ്ടെന്നും മൂവരും കൂടി കുട്ടികളെ വളർത്തുമെന്നും ആദം പറയുന്നു. തങ്ങൾക്ക്
36കാരനും ഈസ്റ്റ് ലണ്ടൻ സ്വദേശിയുമായ ആദം ല്യോൺസ് നിലവിൽ ടെക്സാസിലെ ഓസ്റ്റിനിലാണ് കഴിയുന്നത്. ജാനെ ഷലകോവ, ബ്രൂക്ക് ഷെഡ് എന്നീ രണ്ട് ഭാര്യമാരുള്ള യുവാവാണിത്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയും ഗർഭിണിയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ മൂന്ന് മാതാപിതാക്കൾ ഉള്ള ഈ കുടുംബം പാശ്ചാത്യ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ്. രണ്ട് ഭാര്യമാർക്കൊപ്പം ഒരു ബെഡ്റൂമിൽ അന്തിയുറങ്ങുന്ന ഈ യുവാവിനെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
നിലവിൽ ആദത്തിന് ബ്രൂക്കിൽ ഡാന്റെ എന്ന രണ്ടു വയസുകാരനായ മകനുണ്ട്. ഇപ്പോഴിതാ ജാനെയും ഗർഭിണിയായിരിക്കുന്നുവെന്ന വാർത്ത കുടുംബത്തിലെ ആഹ്ലാദം വർധിപ്പിച്ചിരിക്കുകയാണ്. നിലവിൽ സൂപ്പർ കിങ്സൈസ് ബെഡിൽ കഴിയുന്ന ഈ കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തുന്നത് ജൂലൈയിലാണ്. ഇതോടെ കിടക്കയുടെ വലുപ്പം വീണ്ടും വർധിപ്പിക്കേണ്ടി വരും.... തങ്ങളുടെ കുടുംബത്തിൽ മറ്റൊരു കുട്ടി കൂടി ജനിക്കുന്നതിൽ ആഹ്ലാദമേറെയുണ്ടെന്നും മൂവരും കൂടി കുട്ടികളെ വളർത്തുമെന്നും ആദം പറയുന്നു.
തങ്ങൾക്ക് മൂന്ന് പേർക്കും കൂടി രണ്ട് കുട്ടികളെ സ്നേഹിക്കാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും സാധിക്കുമെന്നും അദ്ദേഹം പ്രതികരിക്കുന്നു. തന്റേതായ ബിസിനസ് കൺസൾട്ടിങ് കമ്പനിയായ സൈക്കോളജി ഹാക്കർ നടത്തിയാണ് ആദം ജീവിക്കുന്നത്. മൂന്ന് പേർ ഒരുമിച്ച് ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുന്നതിലൂടെ ദൈനംദിന ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുന്നുണ്ടെന്നും ആദം പറയുന്നു. രണ്ട് മാതാപിതാക്കൾ മാത്രമുള്ള തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കുടുംബങ്ങൾ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നത് തങ്ങൾ കാണുന്നുണ്ടെന്നും അവരുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്ന് രക്ഷിതാക്കളുള്ള തങ്ങളുടെ കുടുംബത്തിന്റെ ജീവിതം സുഖകരമാണെന്നും ഇവർ വെളിപ്പെടുത്തുന്നു.
മൂന്ന് പേരുള്ളതിനാൽ കുട്ടികളെ നോക്കാനും മറ്റു കാര്യങ്ങൾക്കുമായി ഈ കുടുംബത്തിന് ഏറെ സമയമുണ്ടെന്നും അതിനാൽ പരസ്പരം കുറ്റപ്പെടുത്തേണ്ടി വരുന്നില്ലെന്നും മൂവരും പറയുന്നു. തങ്ങൾ മൂവരും ചേർന്നുള്ള കുടുംബജീവിതത്തെക്കുറിച്ചറിഞ്ഞപ്പോൾ പലരും വിമർശനവും പരിഹാസവുമായി മുന്നോട്ട് വന്നിരുന്നുവെന്നും ഇത് അധികകാലം മുന്നോട്ട് പോകില്ലെന്ന് പ്രവചിച്ചിരുന്നുവെന്നും ആദം പറയുന്നു. എന്നാൽ മനോഹരമായ ജീവിതത്തിലൂടെ അവരുടെ വായടപ്പിക്കുകയാണീ കുടുംബം. ഇപ്പോൾ ഇവരുടെ ദാമ്പത്യജീവിതം അഞ്ച് വർഷം പിന്നിട്ടിരിക്കുകയാണ്.