- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാമിലി കോൺഫറൻസ് 2015: റവ. ഫാ. മാറ്റ് അലക്‌സാണ്ടർ ഡയറക്ടർ, എൽസൺ സാമുവേൽ സെക്രട്ടറി, ലിജീത്ത് മാത്യു ട്രസ്റ്റി
ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2015 ഡയറക്ടർ ആയി റവ ഫാ. മാറ്റ് അലക്‌സാണ്ടർ, സെക്രട്ടറിയായി എൽസൺ സാമുവേൽ, ട്രസ്റ്റിയായി ലിജീത്ത് മാത്യു എന്നിവരെ ഭദ്രാസന മെത്രാപ്പൊലീത്ത അലക്‌സിയോസ് മാർ യൗസേബിയോസ് നിയമിച്ചു. ഡാളസിൽ വച്ച് നടത്തുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2015 ജൂലൈ 8 മുതൽ 11 വരെയാണ്. ഭദ്രാസന ത
ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2015 ഡയറക്ടർ ആയി റവ ഫാ. മാറ്റ് അലക്‌സാണ്ടർ, സെക്രട്ടറിയായി എൽസൺ സാമുവേൽ, ട്രസ്റ്റിയായി ലിജീത്ത് മാത്യു എന്നിവരെ ഭദ്രാസന മെത്രാപ്പൊലീത്ത അലക്‌സിയോസ് മാർ യൗസേബിയോസ് നിയമിച്ചു. ഡാളസിൽ വച്ച് നടത്തുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2015 ജൂലൈ 8 മുതൽ 11 വരെയാണ്. ഭദ്രാസന തലത്തിൽ എല്ലാ മൂന്നുവർഷം കൂടുമ്പോഴാണ് കോൺഫറൻസ് നടത്തുന്നത്. കഴിഞ്ഞ കോൺഫറൻസ് 2012-ൽ ഫ്‌ളോറിഡയിൽ വച്ച് നടത്തപ്പെട്ടു.
ഡയറക്ടറായ ഫാ. മാറ്റ് അലക്‌സാണ്ടർ പ്രമുഖ കൺവൻഷൻ പ്രാസംഗീകനാണ്. വാൾഡിമീർ ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ബിരുദം നേടി. ഇപ്പോൾ ഡാളസ് യൂത്ത് ചാപ്ലെയിനായി പ്രവർത്തിക്കുന്നു. സെക്രട്ടറിയായ എൽസൺ സാമുവേൽ ഡാളസ് വലിയപള്ളിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സൗത്ത് വെസ്റ്റ് ഭദ്രാസന കൗൺസിൽ മെമ്പറായി സേവനം അനുഷ്ഠിക്കുന്നു. ട്രസ്റ്റിയായ ലിജീത്ത് മാത്യു യുവജന പ്രസ്ഥാനത്തിലും സെന്റ് മേരീസ് വലിയ പള്ളിയുടെ സെക്രട്ടറി, ട്രസ്റ്റി എന്നീ നിലകളിലും പ്രവർത്തിച്ചുണ്ട്. കോൺഫറൻസിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.