ഓസ്റ്റിൻ : 2016 ജൂൺ 29 മുതൽ ജൂലൈ രണ്ടുവരെയുള്ള ദിവസങ്ങളിൽ ഓസ്റ്റിൻ ഹൈലാൻഡ് ലേക്ക് കോൺഫ്രൻസ് സെന്ററിൽ വച്ചു മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിണൽ ഫാമിലി ആൻഡ് യൂത്ത് കോൺഫ്രാൻസിന്റെ കിക്ക് ഓഫ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ചിൽ അല്ക്‌സിയോസ് മാർ യൂസബിയോസ് മെത്രാപ്പൊലീത്ത തോമസ് ചെറിയാനിൽ നിന്നും രജിസ്‌ട്രേഷൻ സ്വീകരിച്ചുകൊണ്ടു നിർവഹിച്ചു. റവ.ഫാ. സാം മാത്യു (ഡയറക്ടർ), റവ. ഫാ. ജോയൽ മാത്യു (അഡീഷണൽ ഡയറക്ടർ) എന്നിവരും പങ്കെടുത്തു.