- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷം; കുടംബസംഗമം 22 ന്
ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങ ളോടനുബന്ധിച്ചു ഇടവകയുടെ ആരംഭം മുതൽ അംഗങ്ങളായിരുന്നവരുടെയും ഇപ്പോൾ അവധിക്കാലം നാട്ടിൽ ചിലവഴിക്കുന്ന അംഗങ്ങളുടെയും കുടുംബ സംഗമം നവംബർ 22 വ്യാഴം പരുമല സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കും. നവംബർ 22 വ്യാഴം രാവിലെ ഏഴിന് വിശുദ്ധ കുർബ്ബാന. തുടർന്ന് രജിസ്ട്രേഷൻ.9-ന് മലങ്കര സഭാ ഗുരു രത്‌നം ഫാ. ടി. ജെ. ജോഷ്വ നടത്തുന്ന ധ്യാന പ്രസംഗം.തുടർന്ന് നടക്കുന്ന സെമിനാറിൽ ഡോ. ബെന്നി കൂരാലിൽ ക്ളാസുകൾക്കു നേതൃത്വം നൽകും. 11 -ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ നടക്കുന്ന പൊതു സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രപ്പൊലീത്താ, ആന്റോ ആന്റണി എം. പി എന്നിവർ ആശംസകൾ നേരും. സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു അഞ്ചു ലക്ഷം രൂപാ വീതം മുതൽ മുടക്കി നിർമ്മിച്ചു നൽകുന്ന പത്തു വീടുകളിൽ ആദ്യത്തെ വീടിന്റെ രേഖകൾ കൈമാറും. ഇടവക സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിനുള്ള സംഭാവന ചടങ്ങിൽ
ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങ ളോടനുബന്ധിച്ചു ഇടവകയുടെ ആരംഭം മുതൽ അംഗങ്ങളായിരുന്നവരുടെയും ഇപ്പോൾ അവധിക്കാലം നാട്ടിൽ ചിലവഴിക്കുന്ന അംഗങ്ങളുടെയും കുടുംബ സംഗമം നവംബർ 22 വ്യാഴം പരുമല സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കും.
നവംബർ 22 വ്യാഴം രാവിലെ ഏഴിന് വിശുദ്ധ കുർബ്ബാന. തുടർന്ന് രജിസ്ട്രേഷൻ.9-ന് മലങ്കര സഭാ ഗുരു രത്‌നം ഫാ. ടി. ജെ. ജോഷ്വ നടത്തുന്ന ധ്യാന പ്രസംഗം.തുടർന്ന് നടക്കുന്ന സെമിനാറിൽ ഡോ. ബെന്നി കൂരാലിൽ ക്ളാസുകൾക്കു നേതൃത്വം നൽകും.
11 -ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ നടക്കുന്ന പൊതു സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രപ്പൊലീത്താ, ആന്റോ ആന്റണി എം. പി എന്നിവർ ആശംസകൾ നേരും.
സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു അഞ്ചു ലക്ഷം രൂപാ വീതം മുതൽ മുടക്കി നിർമ്മിച്ചു നൽകുന്ന പത്തു വീടുകളിൽ ആദ്യത്തെ വീടിന്റെ രേഖകൾ കൈമാറും.
ഇടവക സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിനുള്ള സംഭാവന ചടങ്ങിൽ ബാംഗ്ലൂർ ദയാ ഭവൻ ഡയറക്ടർ ഫാ. ജിനേഷ് വർക്കിക്ക് കൈമാറും. എയ്ഡ്‌സ് ബാധിതരായവരുടെ എയ്ഡ്സ് ഇല്ലാത്ത കുട്ടികളുടെ വിവാഹമാണ് നടത്തി കൊടുക്കുന്നത്.
കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ.സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ സി. തോമസ് , സെക്രട്ടറി ബാബു വർഗീസ്, ജനറൽ കൺവീനർമാരായ ജോസ് ജോൺ, പി.കെ. ചാക്കോ എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് +91 99612 19908, +91 99474 53177.