- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മുഖം കാണിക്കാറില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഹിറ്റാണ് ഈ താര ദമ്പതികൾ; ന്യൂജൻ കാലത്തും തിളക്കം നഷ്ടപ്പെടാത്ത നടനവൈഭവവുമായി സായി കുമാറും ബിന്ദു പണിക്കരും
കൊച്ചി: മലയാള സിനിമയിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ കലാകാരനാണ് സായികുമാർ. വില്ലൻ-ഹാസ്യ-സ്വാഭാവ വേഷങ്ങളെന്ന ഭേദമില്ലാതെ എന്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അഭിനേതാവ്. അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു പണിക്കരും സ്വഭാവ-ഹാസ്യ വേഷങ്ങളിൽ കഴിവുതെളിയിച്ച അഭിനേത്രിയാണ്. ഈ താരദമ്പതികളുടെ കുടുംബ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും അതൊന്നും പ്രചാരണത്തിന് തടസ്സമാകുന്നില്ല. ന്യൂജൻ സിനിമകളുടെ തള്ളിക്കയറ്റം വന്നതോടെ കാമ്പുള്ള വേഷങ്ങൾ മാത്രമാണ് താരദമ്പതികൾ ഇപ്പോൾ ചെയ്യുന്നത്. മോഹൻലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തിയ വില്ലനിൽ സായ്കുമാർ അഭിനയിച്ചിരുന്നു. ഡോക്ടർ റാം എന്ന കഥാപാത്രമായാണ് താരം എത്തിയത്. ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ഗിരിജ എന്ന കഥാപാത്രത്തെ ബിന്ദു പണിക്കർ അഭിനയിച്ചിരുന്നു. കമലദളമെന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് ബിന്ദു പണിക്കർ സിനിമയിൽ തുടക്കം കുറിച്ചത്. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയിരുന്ന സിനിമകളുടെ അവിഭ
കൊച്ചി: മലയാള സിനിമയിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ കലാകാരനാണ് സായികുമാർ. വില്ലൻ-ഹാസ്യ-സ്വാഭാവ വേഷങ്ങളെന്ന ഭേദമില്ലാതെ എന്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അഭിനേതാവ്. അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു പണിക്കരും സ്വഭാവ-ഹാസ്യ വേഷങ്ങളിൽ കഴിവുതെളിയിച്ച അഭിനേത്രിയാണ്.
ഈ താരദമ്പതികളുടെ കുടുംബ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും അതൊന്നും പ്രചാരണത്തിന് തടസ്സമാകുന്നില്ല.
ന്യൂജൻ സിനിമകളുടെ തള്ളിക്കയറ്റം വന്നതോടെ കാമ്പുള്ള വേഷങ്ങൾ മാത്രമാണ് താരദമ്പതികൾ ഇപ്പോൾ ചെയ്യുന്നത്. മോഹൻലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തിയ വില്ലനിൽ സായ്കുമാർ അഭിനയിച്ചിരുന്നു. ഡോക്ടർ റാം എന്ന കഥാപാത്രമായാണ് താരം എത്തിയത്.
ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ഗിരിജ എന്ന കഥാപാത്രത്തെ ബിന്ദു പണിക്കർ അഭിനയിച്ചിരുന്നു.
കമലദളമെന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് ബിന്ദു പണിക്കർ സിനിമയിൽ തുടക്കം കുറിച്ചത്.
തൊണ്ണൂറുകളിൽ പുറത്തിറങ്ങിയിരുന്ന സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ അഭിനേത്രി.ശോഭ മോഹൻ ഉൾപ്പടെ ഏഴ് സഹോദരിമാരുടെ ഒരേയൊരു സഹോദരനാണ് സായ് കുമാർ.