- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തർ കായികദിനത്തിൽ സ്നേഹത്തിന്റെ പെരുമഴയായി വാഖ് കുടുംബസംഗമം നടത്തി
ദോഹ: സ്നഹത്തിന്റേയും സൗഹാർദത്തിന്റേയും കാരുണ്യത്തിന്റേയും പെരുമഴയായി പെയ്തിറങ്ങിയ വാഖ് സ്നേഹസംഗമം ജുമൈലിയ ഫാമിലി റിസോൾട്ടിൽ വൈവിധ്യമാർന്ന കലാകായിക പരിപാടികളുടെ സമാപിച്ചു. വാഴക്കാട് പഞ്ചായത്തിലെ ഖത്തറിലുള്ള മുഴുവൻ പ്രവാസികളും ഒരുമിച്ചുകൂടുകയും കുട്ടികൾക്കും കുടുംബിനികൾക്കുമായി നാല് ഗ്രൂപ്പുകളുമായി തരംതിരിച്ചാണ് മത്സരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം റഷീദ് അരീക്കോട് നിർവഹിച്ചു. ഇന്ത്യൻ രാഷ്്ട്രീയ സാമൂഹ്യ സാംസ്‌കാരിക കായിക രംഗത്ത് വാഴക്കാട് നൽകിയ സംഭാവന നിസ്തുലമാണെന്നും പുതിയ തലമുറക്ക് ഇവരുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും റഷീദ് അരീക്കോട് പറഞ്ഞു. വാഖ് പ്രസിഡന്റ് ടി.പി. അശ്റഫ് അധ്യക്ഷത വഹിച്ചു. മാദ്ധ്യമം ഖത്തർ ബ്യൂറോ ചീഫ് ഷമീർ ആശംസ നിർവഹിച്ചു. മത്സര പരിപാടികൾക്ക് ബി.കെ.ഫവാസ്, ഷംവിൽ, ആർ.പി.ഹാരിസ്, ഷാജഹാൻ ടി.കെ, ലിനീഷ്, ജൈസൽ എളമരം, ഖയ്യൂം.ടി.കെ, കെ.കെ.സിദ്ദീഖ്, കെ.സുഹൈൽ, ടി.പി.അക്‌ബർ, അബ്ദുൽസത്താർ, കെ.കെ.അബ്ദു, നിയാസ് കാവുങ്ങൽ, സലാം ഇംപീരിയൽ, റിയാസ് കാവുങ്ങൽ,
ദോഹ: സ്നഹത്തിന്റേയും സൗഹാർദത്തിന്റേയും കാരുണ്യത്തിന്റേയും പെരുമഴയായി പെയ്തിറങ്ങിയ വാഖ് സ്നേഹസംഗമം ജുമൈലിയ ഫാമിലി റിസോൾട്ടിൽ വൈവിധ്യമാർന്ന കലാകായിക പരിപാടികളുടെ സമാപിച്ചു. വാഴക്കാട് പഞ്ചായത്തിലെ ഖത്തറിലുള്ള മുഴുവൻ പ്രവാസികളും ഒരുമിച്ചുകൂടുകയും കുട്ടികൾക്കും കുടുംബിനികൾക്കുമായി നാല് ഗ്രൂപ്പുകളുമായി തരംതിരിച്ചാണ് മത്സരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം റഷീദ് അരീക്കോട് നിർവഹിച്ചു.
ഇന്ത്യൻ രാഷ്്ട്രീയ സാമൂഹ്യ സാംസ്‌കാരിക കായിക രംഗത്ത് വാഴക്കാട് നൽകിയ സംഭാവന നിസ്തുലമാണെന്നും പുതിയ തലമുറക്ക് ഇവരുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും റഷീദ് അരീക്കോട് പറഞ്ഞു. വാഖ് പ്രസിഡന്റ് ടി.പി. അശ്റഫ് അധ്യക്ഷത വഹിച്ചു. മാദ്ധ്യമം ഖത്തർ ബ്യൂറോ ചീഫ് ഷമീർ ആശംസ നിർവഹിച്ചു.
മത്സര പരിപാടികൾക്ക് ബി.കെ.ഫവാസ്, ഷംവിൽ, ആർ.പി.ഹാരിസ്, ഷാജഹാൻ ടി.കെ, ലിനീഷ്, ജൈസൽ എളമരം, ഖയ്യൂം.ടി.കെ, കെ.കെ.സിദ്ദീഖ്, കെ.സുഹൈൽ, ടി.പി.അക്‌ബർ, അബ്ദുൽസത്താർ, കെ.കെ.അബ്ദു, നിയാസ് കാവുങ്ങൽ, സലാം ഇംപീരിയൽ, റിയാസ് കാവുങ്ങൽ, ഡോ.ലിയാഖത്ത് അലി, എം.കെ.ഫാറൂഖ്, ഷബീർ അലി, മുഷ്താഖ് അലി തുടങ്ങിയവർ നേതൃത്വം നൽകി. നാല് ഗ്രൂപ്പുകളായി തരംതിരിച്ച് നടന്ന മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സമ്മാനിച്ചു.