സൂറിച്ച്: മലങ്കരയുടെ പരിശുദ്ധൻ ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ ( പരുമല കൊച്ചുതിരുമേനി) ഓർമപെരുനാളും നാലാമത് കുടുംബസംഗമവും സ്വിറ്റ്‌സർലണ്ടിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ഇടവകയിൽ 23ന് വിപുലമായി ആഘോഷിക്കും.

അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ റീജിയൻ അധിപനും ഇടവകയുടെ മുൻവികാരിയുമായ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പൊലീത്ത പെരുന്നാളിന് മുഖ്യകാർമികത്വം വഹിക്കും.  രാവിലെ 9.25ന് തിരുമേനിക്ക് സ്വീകരണം. 9.30ന് പ്രഭാത നമസ്‌ക്കാരം. തുടർന്ന് കുർബാന, പരിശുദ്ധന്റെ നാമത്തിൽ പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും പെരുന്നാൾ സന്ദേശവും നേർച്ചയും നടക്കും.

ഉച്ചയ്ക്ക് 12ന് ഇടവകയുടെ നാലാമത് കുടുംബസംഗമം ഫാമിലി ക്വിസ് മത്സരത്തോടുകൂടി ആരംഭിക്കും. പൊതുസമ്മേളനം തിരുമേനി  ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭക്തസംഘടനകളുടെ വിവിധ കലാപരിപാടികൾ. തിരുമേനി നയിക്കുന്ന ബൈബിൾ ക്ലാസ്, സമ്മാനദാനം, ബെസ്റ്റ് ഫാമിലി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. സ്‌നേഹവിരുന്നോടു കൂടി സമ്മേളനം സമാപിക്കും.

ഓർമപെരുന്നാളിലേക്കും ഇടവക സംഗമത്തിലേക്കും എല്ലാ വിശ്വാസികളേയും വികാരി ഫാ. കുര്യാക്കോസ് കൊള്ളന്നൂർ സ്വാഗതം ചെയ്തു. വിശദവിവരങ്ങൾക്ക് അവിരാച്ചൻ കാഞ്ഞിരക്കാട്ട് 004369917146238, ഷാജി മുടകരയിൽ 0042765966016.
വിലാസം: Christkotholische Kirche, Scholssrainstrasse-9 5013, Nidergrosgen.