- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ മക്കളെ വരവേല്‍ക്കാനൊരുങ്ങി ലൂക്കൻ; കലയും കായികമികവും, വിനോദവും, സംഗീതവും ചേർന്നൊരുങ്ങുന്ന കുടുംബസംഗമം നാളെ
ഡബ്ലിൻ: സീറോ മലബാർ സഭ കുടുംബസംഗമത്തിനായി ലൂക്കൻ യുത്ത് സെന്റർ ഒരുങ്ങി. നാളെ ശനിയാഴ്‌ച്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കുടുംബ സംഗമപരിപാടികളിലേയ്ക്ക് ഏവരെയും സ്‌നേഹപൂർവകം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു. കുടുംബങ്ങളുടെ സ്‌നേഹ കൂട്ടായ്മയിലേക്ക്, ജന്മനാടിന്റ ആരവങ്ങളിലേക്ക്,തനിനാടൻ രുചികൂട്ടുകളിലേക്ക്,സൗഹൃദ മത്സരങ്ങ
ഡബ്ലിൻ: സീറോ മലബാർ സഭ കുടുംബസംഗമത്തിനായി ലൂക്കൻ യുത്ത് സെന്റർ ഒരുങ്ങി. നാളെ ശനിയാഴ്‌ച്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കുടുംബ സംഗമപരിപാടികളിലേയ്ക്ക് ഏവരെയും സ്‌നേഹപൂർവകം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
കുടുംബങ്ങളുടെ സ്‌നേഹ കൂട്ടായ്മയിലേക്ക്, ജന്മനാടിന്റ ആരവങ്ങളിലേക്ക്,തനിനാടൻ രുചികൂട്ടുകളിലേക്ക്,സൗഹൃദ മത്സരങ്ങളിലേക്ക്, നാടൻ പാട്ടിന്റെ ശീലുകളിലേക്ക് ഒന്നായി ഒരു മനസായി ഒത്തു ചേരുന്ന മഹനീയ സന്ദർഭമാണ് ശനിയാഴ്ച നടത്തപ്പെടുക.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പരിപാടികളിലേക്ക് നേരത്തെ എത്തിച്ചേരണം എന്ന് സംഘാടകർ അറിയിച്ചു. ജന്മനാടിന്റെ നല്ല ഓർമകളിലേക്ക് മിഴി തുറക്കുന്ന കുടുംബ സംഗമ പരിപാടികളിൽ ഡബ്ലിന്റെ .എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള കൂട്ടായ്മാംഗങ്ങൾ പങ്കെടുക്കാനെത്തും.
Next Story