ഞ്ഞുകാലത്തോടു തൽക്കാലം വിടപറഞ്ഞ് അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് മനസ്സിന് ആനന്ദമേകി വേനൽക്കാലം വരവായി... ഈ വേനലും പതിവുപോലെ ആയിരത്തോളം കുടുംബങ്ങൾ ഉൾപ്പെടുന്ന ഡബ്ലിനിലെ സീറോ മലബാർ ചർച്ച് ആഘോഷമാക്കുകയാണ്. 25ന് രാവിലെ 9 മണി മുതൽ ലൂക്കൻ വില്ലേജ് യൂത്ത് സെന്ററിൽ നമ്മൾ ഒന്നിച്ചു കൂടുകയാണ് വീണ്ടും. കുടുംബസംഗമം ആഹ്‌ളാദകരമാക്കുവാൻ. കുട്ടികളും, യുവതീയുവാക്കളും, മാതാപിതാക്കളും എല്ലാവരും കൂടി ഒന്നുചേർന്നൊരുക്കുന്ന സന്തോഷ വിരുന്ന്... 'കുടുംബസംഗമം2016'

വിനോദപരമായ വിവിധയിനം കലാകായിക മത്സരങ്ങൾ, ബൗൻസിങ്ങ് കാസിൽ, SMC യൂത്ത് അയർലണ്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിവിധ ഗെയിമുകൾ, പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേള, നാവിലൂറും നാടൻ രുചിയുമായി മിതമായ നിരക്കിൽ ഭക്ഷണശാലകൾ അങ്ങനെ ഒട്ടനവധി. വരിക കുടുംബസമേതം. വിനോദത്തിന്റെ വർണ്ണക്കാഴ്‌ച്ചകളും, കുടുംബ സുഹൃത് ബന്ധങ്ങളുടെ നർമ്മസല്ലാപത്തിനുമായി നമുക്ക് ഒത്തുചേരാം. വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് കൈ നിറയെ സമ്മാനങ്ങൾ നേടാം.

ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ.ആന്റണി ചീരംവേലി എന്നിവരുടെ നേതൃത്വത്തിൽ തോമസ് കെ ജോസഫ് (കോ ഓർഡിനേറ്റർ- 0879865040 ), സെക്രട്ടറി മാർട്ടിൻ സ്‌കറിയ പുലിക്കുന്നേൽ (0863151380) ജോബി ജോൺ (0863725536)ജോമോൻ ജേക്കബ് (0863862369) എന്നിവരടങ്ങുന്ന കമ്മിറ്റി കുടുംബ സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.