- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടാം വിവാഹത്തിന് ആരും സമ്മതിക്കുന്നില്ല; വൈദ്യുതിതൂണിന് മുകളിൽ കയറി 60കാരന്റെ ആത്മഹത്യ ഭീഷണി
ദോൽപൂർ: രണ്ടാം വിവാഹത്തിന് കുടുംബം സമ്മതിക്കാത്തതിനെ തുടർന്ന് വൈദ്യുതിതൂണിന് മുകളിൽ കയറി 60കാരന്റെ ആത്മഹത്യ ഭീഷണി. രാജസ്ഥാനിലെ ദോൽപൂരിലാണ് സംഭവം. സോഭരൻ സിങ്ങ് എന്നയാളാണ് ഹൈ ടെൻഷൻ ലൈൻ കടന്നു പോകുന്ന പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. പിന്നീട് കുടുംബാംഗങ്ങളെത്തിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്.
അഞ്ച് മക്കളുടെ പിതാവായ സോഭരൻ സിങ്ങിന്റെ ഭാര്യ മരിച്ചിരുന്നു. തുടർന്ന് ഇയാൾ രണ്ടാമതൊരു വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, കുടുംബം അതിന് സമ്മതിച്ചില്ല. ഇതോടെയായിരുന്നു ആത്മഹത്യ ഭീഷണി. സോഭരൻ സിങ് ഹൈ-ടെൻഷൻ പോസ്റ്റിലേക്ക് കയറുന്നത് കണ്ടയുടൻ നാട്ടുകാർ വൈദ്യുതി വകുപ്പിൽ വിവരമറിയിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. കഴിഞ്ഞ ദിവസം രണ്ടാം വിവാഹത്തിനായി സോഭരൻ സിങ് കുടുംബത്തിന്റെ സമ്മതം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ വഴക്കും നടന്നിരുന്നു. തുടർന്നായിരുന്നു ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി.