ലയാളക്കരയിൽ തംരഗമായി മാറിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി ഹൃദയത്തിൽ ഇടംപിടിച്ച നടി സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രം എംസിഎയിലെ ഡാൻസ് വീഡിയോ വൈറലാകുന്നു. പ്രേമത്തിൽ നടിയുടെ അടിപൊളി ഡാൻസിന് കൈയടിച്ച പ്രേക്ഷകർ പുതിയ ഡാൻസും ഏറ്റെടുത്തിരിക്കുകയാണ്.

പ്രേമത്തെക്കാൾ മികച്ച ഡാൻസ് പെർഫോമൻസാണ് സായി ഈ ചിത്രത്തിൽ നടത്തിയിരി ക്കുന്നത്. നാനി നായകനായ ഈ ചിത്രം നേരത്തെ പുറത്തിറങ്ങിയതാണെങ്കിലും ഇതിലേ പാട്ടുകൾ ഇപ്പോളാണ് ഫേസ്‌ബുക്കിലും മറ്റും തരംഗമായി മാറിയിരിക്കുന്നത്. ദേവശ്രീ പ്രസാദ് ഈണമിട്ട അഞ്ച് പാട്ടുകളാണ് സിനിമയിലുള്ളത്.