ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ കുടുംബ പെൻഷൻ വ്യവസ്ഥകൾ ലഘൂകരിച്ചു. കോവിഡ് കാലത്തേക്കുള്ള മാറ്റങ്ങൾ ഇങ്ങനെ:

കോവിഡ് മൂലമോ അല്ലാതെയോ ഉണ്ടാകുന്ന മരണങ്ങളിൽ പെൻഷൻ ക്ലെയിമും മരണസർട്ടിഫിക്കറ്റും നൽകിയാൽ, മറ്റു നടപടിക്രമങ്ങളിലൂടെ പോകാതെ സോപാധികമായി കുടുംബ പെൻഷൻ അനുവദിക്കും.

സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ പെൻഷൻ ക്ലെയിമും മരണസർട്ടിഫിക്കറ്റും ഹാജരാക്കിയാൽ പേയ്‌സ് ആൻഡ് അക്കൗണ്ട്‌സ് ഓഫിസിലേക്കു (പിഎഒ) പോകാതെ തന്നെ സോപാധികമായി പെൻഷൻ അനുവദിക്കും.

സർക്കാർ ഉദ്യോഗസ്ഥൻ പെൻഷൻ നിർണയത്തിനു മുൻപു വിരമിക്കുകയാണെങ്കിൽ, രേഖകൾ സമർപ്പിക്കുന്നതു വരെ കാത്തുനിൽക്കാതെ, ജോലിയിൽനിന്നു വിരമിച്ച് 6 മാസം വരെ സോപാധിക കുടുംബ പെൻഷൻ അനുവദിക്കും.