- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ആന്തരിക ജീവിതത്തെ പ്രകാശിപ്പിക്കുക: സണ്ണി സ്റ്റീഫൻ
ബിസ്റ്റർ: ഓക്‌സ്‌ഫോർഡ്‌ഷെയർ പീസ് കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ ബിസ്റ്ററിലുള്ള സ്‌കൗട്ട് ഹാളിൽ നടന്ന കുടുംബനവീകരണധ്യാനത്തിൽ ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗൺസിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും, വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണിസ്റ്റീഫൻ, തിരുവചനത്തിലൂടെയും പ്രായോഗികജീവിതപാഠങ്ങളിലൂടെയും ആത്മാവിന്റെയാഴങ്ങളിൽ തൊട്ട് ആത്മവിശുദ്ധീകരണത്തിനാവശ്യമായ ഉൾക്കരുത്തുള്ള സന്ദേശം നൽകി. ''പ്രലോഭനത്തിന്റെ കല്ല് വന്നു വീഴുന്നത് നമ്മുടെ ദുർബ്ബലമായ ഇടങ്ങളിലാണ്. ചെറിയ ചെറിയ പ്രിയങ്ങൾക്കു വേണ്ടി നമ്മുടെ ശ്രേഷ്ഠത നഷ്ടമാക്കരുത്. സെക്‌സ് ഒരു വിശപ്പാണ്. ദാമ്പത്യജീവിതമാണ് അതിനു ദൈവം നിശ്ചയിച്ചുറപ്പിച്ച ഊട്ടുമേശ. അതിനു പകരം ഇന്റെർനെറ്റിൽ പോണോഗ്രാഫി സൈറ്റ് അന്വേഷിക്കുന്നവരും അല്ലെങ്കിൽ തന്നിൽത്തന്നെ ചില ആഹ്ലാദങ്ങൾ തിരയുന്നവരും ഹൃദയം മരുഭൂമിയാക്കി കല്ലുകളെ അപ്പമാക്കുകയാണ് ചെയ്യുന്നത്. കൊടിയ തിരമാലകൾക്കിടയിൽ പെട്ടുപോകുന്ന ചെറിയ വഞ്ചിപോലെയാകരുത് നമ്മുടെ ജീവിതം. പ്രത്യേകിച്ചൊരു പരിഗണനയു
ബിസ്റ്റർ: ഓക്‌സ്‌ഫോർഡ്‌ഷെയർ പീസ് കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ ബിസ്റ്ററിലുള്ള സ്‌കൗട്ട് ഹാളിൽ നടന്ന കുടുംബനവീകരണധ്യാനത്തിൽ ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗൺസിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും, വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണിസ്റ്റീഫൻ, തിരുവചനത്തിലൂടെയും പ്രായോഗികജീവിതപാഠങ്ങളിലൂടെയും ആത്മാവിന്റെയാഴങ്ങളിൽ തൊട്ട് ആത്മവിശുദ്ധീകരണത്തിനാവശ്യമായ ഉൾക്കരുത്തുള്ള സന്ദേശം നൽകി.
''പ്രലോഭനത്തിന്റെ കല്ല് വന്നു വീഴുന്നത് നമ്മുടെ ദുർബ്ബലമായ ഇടങ്ങളിലാണ്. ചെറിയ ചെറിയ പ്രിയങ്ങൾക്കു വേണ്ടി നമ്മുടെ ശ്രേഷ്ഠത നഷ്ടമാക്കരുത്. സെക്‌സ് ഒരു വിശപ്പാണ്. ദാമ്പത്യജീവിതമാണ് അതിനു ദൈവം നിശ്ചയിച്ചുറപ്പിച്ച ഊട്ടുമേശ. അതിനു പകരം ഇന്റെർനെറ്റിൽ പോണോഗ്രാഫി സൈറ്റ് അന്വേഷിക്കുന്നവരും അല്ലെങ്കിൽ തന്നിൽത്തന്നെ ചില ആഹ്ലാദങ്ങൾ തിരയുന്നവരും ഹൃദയം മരുഭൂമിയാക്കി കല്ലുകളെ അപ്പമാക്കുകയാണ് ചെയ്യുന്നത്. കൊടിയ തിരമാലകൾക്കിടയിൽ പെട്ടുപോകുന്ന ചെറിയ വഞ്ചിപോലെയാകരുത് നമ്മുടെ ജീവിതം.
പ്രത്യേകിച്ചൊരു പരിഗണനയുമില്ലാതെ വളരുന്ന ഒരുതരം കാട്ടു വൃക്ഷമാണ് അത്തി. മുന്തിത്തോട്ടത്തിലെ അത്തിവൃക്ഷമാണ് നമ്മൾ എന്ന വചനം എന്നും ധ്യാനിക്കണം. എങ്ങനെവേണമെങ്കിലും വളരാമായിരുന്ന നമുക്ക് കർത്താവി്‌ന്റെ മുന്തിരിത്തോട്ടത്തിൽ എന്തൊരു പരിചരണമാണ് ലഭിക്കുന്നത്. ദൈവസ്‌നേഹത്തിന്റെ പരിപാലനയോർത്ത് ആഹ്ലാദത്തോടെ കണ്ണുനിറയാൻ മാത്രം കാര്യങ്ങളുണ്ടായിരുന്നിട്ടും നമ്മൾ അത് മറന്നിവിടെ ജീവിക്കുന്നു. ജീവിതത്തിൽ ദുഃഖങ്ങളും, വേദനകളും, സഹനങ്ങളും ഉണ്ടാകാം. മോശ ദൈവത്തെ കണ്ടത് മുൾപ്പടർപ്പുകൾക്ക് ഇടയിലാണെന്ന് ഓർക്കണം. നിങ്ങളുടെ ജീവിതത്തെ പ്രകാശിപ്പിക്കാനും ദിശകാട്ടിത്തരാനും മുള്ളുകൾക്കും ആകുമെന്ന് വിശ്വസിക്കുക. എന്റെ ജീവിതാവസാനത്തോളം ദൈവം ഏൽപ്പിച്ചവരോടോപ്പവും, നമ്മുടെ ഇടപെടൽ ആവശ്യമുള്ള, അർഹതയുള്ള നമ്മുടെ ചുറ്റുമുള്ളവർക്കൊപ്പവും നിന്നു നിയോഗശുദ്ധിയോടെ വിളിക്കു യോഗ്യമായ ജീവിതം പൂർത്തിയാക്കുകയെന്നതാണ് നമ്മുടെ ഓരോരുത്തരുടെയും ദൈവവിളി'' യെന്നു ബ്രദർ സണ്ണി സ്റ്റീഫൻ വിശ്വാസികൾക്കായി നൽകിയ വചനവിരുന്നിൽ സന്ദേശം നൽകി.
ആന്തരിക ജീവിതത്തെ പ്രകാശിപ്പിച്ച വചനശുശ്രൂഷയായിരുന്നെന്നു പങ്കെടുത്തവർ സാക്ഷ്യം നൽകി. വേൾഡ് പീസ് മിഷന്റെ നാഷണൽ കോർഡിനേറ്റർ അംഗം ജോസ് വർക്കി നന്ദി പറഞ്ഞു. തുടർന്ന് ലണ്ടൻ, വാറിങ്ടൻ, സൗത്താംപ്ടൻ, ബോൺസ്‌മൗത്ത് തുടങ്ങിയ സ്ഥലങ്ങളിൽ സണ്ണി സ്റ്റീഫൻ നയിക്കുന്ന കുടുംബനവീകരണ ധ്യാനങ്ങൾ ഉണ്ട്.
സണ്ണി സ്റ്റീഫനുമായി കൗൺസിലിങിനും സൗകര്യമുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
സി.വി. ജോസ് - 07897 816039 / 075 888 53224
വേൾഡ് പീസ് മിഷൻ ഓഫീസ് (യു.കെ.) 0744 849 0550
worldpeacemissioncouncil@gmail.com
www.sunnystephen.com