- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബനവീകരണ ധ്യാനം: രജിസ്‌ട്രേഷൻ ആരംഭിച്ചു
ഡബ്ലിൻ: സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 25,26,27 തിയതികളിൽ ബ്ലാഞ്ചാർഡ്‌സ്ടൗൺ ഫിബ്ബിൾസ്ടൗൺ ഹാളിലാണ് ധ്യാനം നടത്തുന്നത്. എറണാകുളം അങ്കമാലി അതിരൂപതാംഗവും ആലുവ തൈക്കാട്ടുകര ഇടവക വികാരിയും ധ്യാനഗുരുവുമായ ഫാ. ജേക്കബ് മഞ്ഞളിയാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കുന്ന എല്ലാവരും രജിസ്‌ട്രേഷൻ
ഡബ്ലിൻ: സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 25,26,27 തിയതികളിൽ ബ്ലാഞ്ചാർഡ്‌സ്ടൗൺ ഫിബ്ബിൾസ്ടൗൺ ഹാളിലാണ് ധ്യാനം നടത്തുന്നത്. എറണാകുളം അങ്കമാലി അതിരൂപതാംഗവും ആലുവ തൈക്കാട്ടുകര ഇടവക വികാരിയും ധ്യാനഗുരുവുമായ ഫാ. ജേക്കബ് മഞ്ഞളിയാണ് ധ്യാനം നയിക്കുന്നത്.
ധ്യാനത്തിൽ പങ്കെടുക്കുന്ന എല്ലാവരും രജിസ്‌ട്രേഷൻ നടത്തുകയും കുട്ടികൾക്കു വേണ്ടി മാതാപിതാക്കൾ സമ്മതപത്രം നൽകുകയും വേണം. മൂന്നു മുതൽ ഏഴു വയസു വരെയുള്ള കുട്ടികൾക്കുവേണ്ടി രജിസ്‌ട്രേഷനൊപ്പം മാതാപിതാക്കൾ അവരുടെ കൂടെ സീറ്റ് രജിസ്റ്റർ ചെയ്യണം.
28ന് നടത്തുന്ന യുവജന ദിന കൺവൻഷനിൽ പങ്കെടുക്കുന്നവരും അവരുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഒക്ടോബർ 20. ധ്യാനദിവസങ്ങളിൽ താമസസൗകര്യം ആവശ്യമുള്ളവർ ചാപ്ലൈൻസിനെയോ ബ്ലാഞ്ചാർഡ്‌സ് ടൗൺ കമ്മിറ്റിയംഗങ്ങളെയോ ബന്ധപ്പെടേണ്ടതാണ്.