ബ്രോംമിലി (ലണ്ടൻ): ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന ധ്യാനം സെപ്റ്റംബർ നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. വൈകുന്നേരം ആറു മുതൽ 9.30 വരെയാണു ധ്യാനം. കുട്ടികൾക്കായി പ്രത്യേക സെഷൻ ഉണ്ടായിരിക്കും. പാർക്കിങ് സൗകര്യം ലഭ്യമാണ്.

ദൈവാനുഗ്രഹത്തിൽ നിറഞ്ഞ് കുടുംബ നവീകരണത്തിന്റെ ദൈവാനുഭവം നുകരാൻ ബ്രോമിലി സീറോ മലബാർ ചാപ്ലെയിൻ ഫാ. സാജു പിണക്കാട്ട് ഏവരെയും സ്വാഗതം ചെയ്തു.

വിലാസം: St. Joseph's Catholic Church, Plaistowlane,Bromley,Kent. BR1 2PR. വിവരങ്ങൾക്ക്: സിബി മാത്യു 07412261169, ബിജു ചാക്കോ 07794778252.