ഷിക്കാഗോ: ബെൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ എട്ടാമത് കുടുംബനവീകരണ കൺവൻഷൻ ജൂൺ 16, 17, 18, 19 തീയതികളിൽ നടക്കുമെന്ന് കത്തീഡ്രൽ വികാരി റവ.ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അറിയിച്ചു. എല്ലാദിവസവും രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെയാണ് കൺവൻഷൻ.

മുതിർന്നവർക്ക് അനുഗ്രഹീത ധ്യാനഗുരു ഫാ. ഡൊമിനിക് വാളമ്‌നാലിന്റെ നേതൃത്വത്തിൽ കത്തീഡ്രൽ ദേവാലയത്തിൽ മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും പ്രായത്തിന്റെ/ഗ്രേഡിന്റെ അടിസ്ഥാനത്തിൽ അഞ്ച് വ്യത്യസ്ത ട്രാക്കുകളിലായി ഇംഗ്ലീഷിലും ശുശ്രൂഷകൾ നടക്കും. യുവജനങ്ങളുടെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് ആസാം ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബോബിയും പ്രശസ്ത വചനപ്രഘോഷകനായ ജിം മർഫി (യുഎസ്എ), മാർക്ക് നിമോ, ടോബി മണിമലേത്ത് എന്നിവരും കുട്ടികൾക്ക് ബ്രദർ ലാലിച്ചൻ ആലുംപറമ്പിലും സിസ്റ്റേഴ്‌സും നേതൃത്വം നൽകും.

ബേബി സിറ്റിംഗിനുള്ള സൗകര്യവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഇടവക ജനങ്ങളേയും താത്പര്യമുള്ള എല്ലാവരേയും കൺവൻഷനിലേക്ക് സ്‌നേഹപൂർവം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും ഭാരവാഹികളും അറിയിച്ചു.

വിവരങ്ങൾക്ക്: കത്തീഡ്രൽ ഓഫീസ് 708 544 7250, ട്രസ്റ്റിമാരായ ആന്റണി ഫ്രാൻസീസ് 847 219 4897, മനീഷ് ജോസഫ് 847 387 9384, ഷാബു മാത്യു 630 649 4103, പോൾ പുളിക്കൻ 708 743 6505.