ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബനവീകരണ ധ്യാനം  24, 25, 26(ശനി, ഞായർ, തിങ്കൾ) തിയതികളിലും യുവജനങ്ങൾക്കായി (Teenage & Youth Convention) 27(ചൊവ്വ) ന് ഏകദിന പ്രത്യേക ധ്യാനവും നടത്തപെടുന്നു. ബ്ലാൻച്ചാർഡ്‌സ്‌ടൗൺ (Blanchardstown, Clonee) പിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 9.30 മുതൽ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത കുടുംബ നവീകരണ ധ്യാനഗുരുവും ശാലോം ടിവിയിലുടെ നമ്മുടെ കുടുംബത്തിലെ നിത്യ സന്ദർശകനുമായ റവ .ഫാ .ഡോ.ജോസഫ് പാംപ് ളാനിയിലാണ് (SANDESA BHAVAN,BIBLE APOSTOLATE OF TELLICHERY ARCHDIOCESE)ധ്യാനം നയിക്കുന്നത്.

ആദ്യകുർബാന സ്വീകരിച്ച കുഞ്ഞുങ്ങൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരേയുള്ളവർക്ക് കഴിഞ്ഞ വർഷത്തെ പോലെ വിവിധ വിഭാഗങ്ങളായി 2015 ഒക്ടോബർ 24, 25, 26 തിയ്യതികളിൽ കുടുംബനവീകരണത്തോടൊപ്പം കുട്ടികളുടെ ധ്യാനവും നടത്തപെടുന്നു.സെഹിയോൻ ക്രിസ്റ്റീൻ ധ്യാന ടീമിന്റെ (U K) നേതൃത്വത്തിലാണ് കുട്ടികളുടെ ധ്യാനം നടത്തപ്പെടുന്നത്.

കുടുബനവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തിൽ ആഴപെടാനും ദൈവൈക്യത്തിൽ ഒന്നുചേരുവാനും  നമ്മുടെ ജീവിതം ഒരു പ്രാർത്ഥനയാക്കി ,പ്രാർത്ഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്ഞതാ സ്‌ത്രോത്രങ്ങളോടെ നമ്മുടെ യാചനകൾ ദൈവ സന്നിധിയിൽ അർപ്പിക്കുവാൻ വിശ്വാസികൾ ഏവരെയും ബ്ലാൻച്ചാർഡ്‌സ്‌ടൗൺ പിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

N.B. കുടുംബ ധ്യാനം, കുട്ടികളുടെ ധ്യാനം, യുവജനകൺവെൻഷൻ എന്നിവ ഓരോന്നിനും പ്രത്യേകമായി സഭയുടെ വെബ്‌സൈറ്റ് www syromalabr .ie-ൽ online registration 20 ന് മുൻപ് ചെയ്യേണ്ടതാണ്. website registration സൗകര്യം 10 പത്തു (ശനിയാഴ്‌ച്ച ) മുതൽ ലഭ്യമായിരിക്കും.


വാർത്ത:കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)