ഹൂസ്റ്റൺ: കഴിഞ്ഞ 15 വർഷങ്ങളായി അമേരിക്കൻ മലയാളികളുടെ ആത്മീയ ജീവിതത്തിന് പുത്തനുണർവ്വും ആത്മാഭിഷേകവും പകർന്നുകൊണ്ടിരിക്കുന്ന ക്യൂൻ മേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ ജൂൺ മാസം 26, 27, 28(വെള്ളി, ശനി, ഞായർ) തിയ്യതികളിൽ സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചർച്ച്, ഹൂസ്റ്റണിൽ വച്ച് കുടുംബ നവീകരണ അഭിഷേക ധ്യാനം നടത്തപ്പെടുന്നു.

മൂന്നു ദിവസത്തെ ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് അത്ഭുതകരമായ അഭിഷേകത്തിൽ നിറയപ്പെട്ട റവ.ഫാ. ഷാജി തുമ്പേച്ചിറയിൽ, ദൈവ വരദാനങ്ങളാൽ ഏറെ അത്ഭുതകരമായി അനുഗ്രഹിച്ച മരിയൻ ടിവിയുടെ ചെയർമാൻ ബ്രദർ പി.ഡി. ഡോമിനിക്ക്, അഭിഷേകത്താൽ നിറയപ്പെട്ട മാർട്ടിൻ മഞ്ഞപ്പറ(ഗാനശുശൂഷ) എന്നിവർ ഉൾപ്പെടുന്ന ധ്യാനടീമാണ്.

ജൂൺ മാസം 26ാം  തിയ്യതി  വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9.30 വരെയും ജൂൺ 27ാം തീയ്യതി ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണിവരെയും, ജൂൺ 28ാം തിയ്യതി ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണിവരെയുമാണ് ശുശ്രൂഷകളുടെ സമയം. രജിസ്‌ട്രേഷൻ ഫീസ് ഇല്ലാതെ തികച്ചും. സൗജന്യമായി നടത്തപ്പെടുന്ന ഈ മൂന്നു ദിവസത്തെ ആത്മീയ ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും(സഭാ വ്യത്യാസമെന്യേ) സംഘാടകർ സ്വാഗതം ചെയ്യുന്നു.

നാളെയുടെ വാഗ്ദാനമായ നമ്മുടെ യുവജനങ്ങളുടെ ശോഭനമായ ഭാവി ദൈവികപദ്ധതിയനുസരിച്ച് രൂപപ്പെടുത്തിയെടുക്കുവാനും, ബാല്യം മുതൽ ആഴമായ ദൈവസ്‌നേഹത്താൽ വളരുന്നതിനും, വിശ്വാസത്തിന്റെ ആഴമായ അടിത്തറ ചെറുപ്രായത്തിൽ തന്നെ നമ്മുടെ മക്കളിൽ രൂപപ്പെടുത്തിയെടുക്കുന്നതിനുമുള്ള പ്രത്യേക ധ്യാനമാണ് യുവജനങ്ങൾക്ക് വേണ്ടി ഇംഗ്ലീഷിൽ ക്രമീകരിച്ചിരിക്കുന്നത്. നമ്മുടെ യുവജനങ്ങൾ സ്‌കൂൾ, കോളേജ് കാമ്പസുകളിൽ നേരിട്ടുകൊണ്ടിരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങളെയും, പാപപ്രവർത്തങ്ങളെയും എങ്ങനെയാണ് അതിജീവിക്കുവാൻ സാധിക്കുക എന്നത് ഈ ധ്യാനത്തിലൂടെ ലഭ്യമാകുന്നതാണ്.

കരകവിഞ്ഞ് ഒഴുകുന്ന ഈ സ്വർഗ്ഗീയ അനുഗ്രഹം സ്വന്തമാക്കുവാൻ എല്ലാവരെയും, യേശുനാമത്തിൽ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫാ: ജോൺ പുത്തൻവിള (വികാരി)832 654 3172, പീറ്റർ തോമസ് (സെക്രട്ടറി)832 423 2543, ജോൺസൺ കാഞ്ഞിരവിള (ട്രഷറർ)281 253 3559.

Church Adress- St. peters Malankara Catholic Church, 3135, 5th tSreet, Stafford, Houston, TX-77477- visit-website: wwwmariantvworld.org