ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ 28 ശനിയാഴ്‌ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ, വേൾഡ് പീസ് മിഷൻ ചെയർമാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്ത്തരകനും  സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.

ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും, അനുഭവങ്ങളും ജീവിതപാഠങ്ങളും ബൈബിൾ അധിഷ്ടിതമായി പ്രായോഗിക ജീവിത സാക്ഷ്യങ്ങളോടുകൂടി വെളിപ്പെടുത്തുന്ന പ്രയോജനപ്രദമായ ഈ സ്‌നേഹപ്രഭാഷണ വചനവിരുന്നിൽ എല്ലാവരും പങ്കെടുക്കണമെന്ന് വികാരി റവ.ഫാ.കൊച്ചുകോശി അച്ചൻ അഭ്യർത്ഥിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവങ്ങൾ നല്കുന്ന ഈ അവസരം നഷ്ടപ്പെടുത്താതെ ഇതര സഭാവിശ്വാസികളും വന്നു പങ്കെടുക്കുവാൻ കൊച്ചുകോശി അച്ചൻ പ്രത്യേകം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :
റവ. ഫാ. കൊച്ചു കോശി എബ്രഹാം  281 561 9147
ജോൺ കെ ഫിലിപ് (പ്രകാശ്)  832 660 4281 / 832 744 0271
സണ്ണി സ്റ്റീഫൻ 516 225 8659
റിപ്പോർട്ട് : കെ.ജെ.ജോൺ