ലിമറിക്ക്: സീറോ മലബാർ സഭ ലിമറിക്കിൽ, എല്ലാ വർഷവും നടത്തി വരാറുള്ള വലിയ ധ്യാനത്തിനുള്ള സ്ഥലവും തീയതിയും നിശ്ചയിച്ചു. കഴിഞ്ഞ വർഷം ധ്യാനം നടത്തിയ ലിമറിക്ക് റേസ് കോഴ്‌സിൽ ഓഗസ്റ്റ് 19, 20, 21 ( വെള്ളി, ശനി, ഞായർ ) തീയതികളിലായിരിക്കും ഈ വർഷവും ധ്യാനം നടക്കുക. കരുണയുടെ വാതിൽ 2016 എന്നായിരിക്കും ഈ കുടുംബ നവീകരണ ധ്യാനം അറിയപ്പെടുക.യുകെയിലുള്ള സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫാ. സോജി ഓലിക്കലും ടീമംഗങ്ങളും ചേർന്നാണ് ഈ വർഷത്തെ ധ്യാനം നയിക്കുന്നത്.

കൗൺസലിങ്ങും കുട്ടികൾക്കായുള്ള ധ്യാനവും സെഹിയോൻ യുകെയുടെ തന്നെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. ധ്യാന വിജയത്തിനായി എല്ലാ കുടുംബങ്ങളുടേയും പ്രാർത്ഥന സഹായം സീറോ മലബാർ സഭ ലിമറിക്കിന്റെ പ്രീസ്റ്റ് ഇൻ ചാർജ് ഫാ.ഫ്രാൻസിസ് നീലങ്കാവിൽ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കൈക്കാരന്മാരായ പോമി മാത്യു -- 0879645463, റോബിൻ ജോസഫ് - 0894485115 എന്നിവരെ ബന്ധപ്പെടുക..