ലിമെറിക്ക്: സീറോ മലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസമായി നടന്നു വന്നിരുന്ന കുടുംബ നവീകരണ ധ്യാനം ഞായറാഴ്ച സമാപിച്ചു. ലിമെറിക്ക് രൂപതാ ബിഷപ്പ് ബ്രെണ്ടൻ ലീഹീ ഉത്ഘാടനം ചെയ്ത് ആരംഭിച്ച ധ്യാനത്തിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്ന് ദിവസങ്ങളിലായി രണ്ടായിരത്തി എഴുനൂറോളം പേർ പങ്കെടുത്തു.

യുകെയിൽ നിന്നുള്ള റെവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള സെഹിയോൻ ടീമാണ് ധ്യാനം നയിച്ചത്. ധ്യാനത്തിൽ പങ്കെടുത്തവർക്കും, വിവിധ രീതിയിൽ സഹായ സഹകരണങ്ങൾ നല്കിയവർക്കും, ധ്യാന വിജയത്തിനായി പ്രാർത്ഥിച്ചവർക്കും സീറോ മലബാർ ചർച്ച് ലിമെറിക്ക് പ്രീസ്റ്റ് ഇൻ ചാർജ് .ഫാ.ജോസ് ഭരണികുളങ്ങര നന്ദി അറിയിച്ചു.