സന്ദർലാൻഡ്: ഈസ്റ്ററിന് ഒരുക്കമായി ഹെക്‌സം ആൻഡ് ന്യൂ കാസിൽ രൂപത സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക കുടുംബ നവീകരണ ധ്യാനം മാർച്ച് 11, 12, 13 (വെള്ളി, ശനി, ഞായർ) തീയതികളിൽ സന്ദർലാൻഡ് സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ നടക്കും.

ഫാ. കുര്യൻ കാരിക്കൽ, ബ്രദർ. റെജി കൊട്ടാരം, ബ്രദർ. പീറ്റർ ചേരനല്ലൂർ എന്നിവർ ധ്യാനത്തിനു നേതൃത്വം നൽകും.

ധ്യാനത്തോടനുബന്ധിച്ച് കുമ്പസാരത്തിനുള്ള സൗകര്യവും കുട്ടികൾക്ക് പ്രത്യേക ക്ലാസുകളും (ശനി, ഞായർ) ദിവസങ്ങളിൽ ഉണ്ടായിരിക്കും.

മാർച്ച് 11നു (വെള്ളി) വൈകുന്നേരം 5.30 മുതൽ രാത്രി 9.30 വരെയും 12നു രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയും 13നു രാവിലെ 11.30 മുതൽ വൈകുന്നേരം 6.30 വരെയുമാണു ധ്യാനം.

ധ്യാന വേദി: സെന്റ് ജോസഫ്‌സ് ചർച്ച്, സന്ദർലാൻഡ് ടഞ4 6ഒജ.

വിവരങ്ങൾക്ക്: 07590516672, 07846003328, 07889146098.

റിപ്പോർട്ട്: മാത്യു ജോസഫ്