- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് തിരിച്ചടി; വരുമാനം കുറവുള്ളവർക്ക് ഫാമിലി വിസ നിരോധിച്ച നടപടിക്ക് അംഗീകാരം; ഇനി മുതൽ കുടുംബത്തെ ഒപ്പം കൂട്ടണമെങ്കിൽ വരുമാനം അറുനൂറ് ഒമാൻ റിയാലിൽ കൂടുതൽ വേണം
മസ്‌ക്കറ്റ്: അറുനൂറ് ഒമാൻ റിയാലിൽ താഴെ വരുമാനമുള്ളവർക്ക് ഫാമിലി വിസ നൽകുന്നത് നിരോധിച്ച നടപടിക്ക് അംഗീകാരം ലഭിച്ചു. മജ്ലിസ് അൽ ഷൂരയാണ് നടപടി അംഗീകരിച്ചത്. ഇതോടെ ഇനി മുതൽ അറുനൂറ് ഒമാൻ റിയാലിൽ കൂടുതൽ വരുമാനമുള്ളവർക്ക് മാത്രമെ കുടുംബത്തെ ഒമാനിലേക്ക് ഒപ്പം കൊണ്ടുവരാൻ കഴിയുകയുള്ളൂ. മജ്ലിസ് അൽ ഷൂരയുടെ ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ അൽ മാവാലിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പുതിയ നടപടി സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടത്. ഫാമിലി വിസ നിരോധിച്ച നടപടി പ്രവാസികൾക്ക് ഏറെ തിരിച്ചടിയാണ് ഉണ്ടാക്കുക. കൂടാതെ യോഗത്തിൽ രാജ്യത്തെ വിവിധ വിഷയങ്ങളെക്കുറിച്ചും ചർച്ച സംഘടിപ്പിച്ചിരുന്നു. എഫ്ടിഎയയിലൂടെ അമേരിക്കയിലേക്കുള്ള ഒമാൻ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് നികുതി ഒഴിവാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
മസ്‌ക്കറ്റ്: അറുനൂറ് ഒമാൻ റിയാലിൽ താഴെ വരുമാനമുള്ളവർക്ക് ഫാമിലി വിസ നൽകുന്നത് നിരോധിച്ച നടപടിക്ക് അംഗീകാരം ലഭിച്ചു. മജ്ലിസ് അൽ ഷൂരയാണ് നടപടി അംഗീകരിച്ചത്. ഇതോടെ ഇനി മുതൽ അറുനൂറ് ഒമാൻ റിയാലിൽ കൂടുതൽ വരുമാനമുള്ളവർക്ക് മാത്രമെ കുടുംബത്തെ ഒമാനിലേക്ക് ഒപ്പം കൊണ്ടുവരാൻ കഴിയുകയുള്ളൂ.
മജ്ലിസ് അൽ ഷൂരയുടെ ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ അൽ മാവാലിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പുതിയ നടപടി സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടത്. ഫാമിലി വിസ നിരോധിച്ച നടപടി പ്രവാസികൾക്ക് ഏറെ തിരിച്ചടിയാണ് ഉണ്ടാക്കുക.
കൂടാതെ യോഗത്തിൽ രാജ്യത്തെ വിവിധ വിഷയങ്ങളെക്കുറിച്ചും ചർച്ച സംഘടിപ്പിച്ചിരുന്നു. എഫ്ടിഎയയിലൂടെ അമേരിക്കയിലേക്കുള്ള ഒമാൻ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് നികുതി ഒഴിവാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
Next Story