- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1950 ജനുവരി 31 ന്ശേഷം ജനിച്ചവർക്ക് മാത്രം ഫാമിലി വിസിറ്റ് വിസ; ശമ്പള പരിധിയിലും വർദ്ധനവ്; കുവൈത്തിൽ കുടുംബങ്ങൾക്കുള്ള സന്ദർശന വിസ അനുവദിക്കുന്നതിൽ പുതിയ നിബന്ധനകളുമായി സർക്കാർ
സൗജന്യ വൈദ്യസേവനങ്ങൾ പ്രതീക്ഷിച്ചു നിരവധിയാളുകൾ പ്രായമായ കുടുംബാംഗങ്ങളെ സന്ദർശന വിസയിൽ കൊണ്ട് വരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് രാജ്യത്ത് സന്ദർശന വിസ അനുവദിക്കുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. 1950 ജനുവരി 31നു ശേഷം ജനിച്ചവർക്കു മാത്രം ഫാമിലി വിസിറ്റ് വിസ നൽകിയാൽ മതിയെന്നാണ് തീരുമാനം. മാതാപിതാക്കളെയും സഹോദരങ്ങളെയും സന്
സൗജന്യ വൈദ്യസേവനങ്ങൾ പ്രതീക്ഷിച്ചു നിരവധിയാളുകൾ പ്രായമായ കുടുംബാംഗങ്ങളെ സന്ദർശന വിസയിൽ കൊണ്ട് വരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് രാജ്യത്ത് സന്ദർശന വിസ അനുവദിക്കുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. 1950 ജനുവരി 31നു ശേഷം ജനിച്ചവർക്കു മാത്രം ഫാമിലി വിസിറ്റ് വിസ നൽകിയാൽ മതിയെന്നാണ് തീരുമാനം. മാതാപിതാക്കളെയും സഹോദരങ്ങളെയും സന്ദർശന വിസയിൽ കൊണ്ടുവരാനുള്ള ശമ്പള പരിധിയും ഉയർത്തിയിട്ടുണ്ട്.
1950 നു മുൻപ് ജനിച്ചവർക്കു വിസ അനുവദിക്കില്ല എന്ന നിയമം വാണിജ്യ ആവശ്യങ്ങൾക്കായുള്ള സന്ദർശനങ്ങൾക്ക് ബാധകമാവില്ല. ജീവിതപങ്കാളി, മക്കൾ എന്നിവർ ഒഴികെയുള്ള കുടുംബാംഗങ്ങൾക്ക് വിസ ലഭിക്കാനുള്ള ശമ്പള പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മാതാപിതാക്കൾക്ക് വിസ ലഭിക്കണമെങ്കിൽ അപേക്ഷകന് 600 ദിനാർ അടിസ്ഥാന ശമ്പളം ഉണ്ടായിരിക്കണം. 1000 ദിനാർ ശമ്പളമുള്ളവരെ മാത്രമായിരിക്കും ഇനി മുതൽ സഹോദരങ്ങളെ സന്ദർശന വിസയിൽ കൊണ്ടുവരാൻ അനുവദിക്കുക. ഇതുവരെ 250 ദിനാർ അടിസ്ഥാന ശമ്പളം ഉള്ള വിദേശികൾക്ക് അടുത്ത കുടുംബാംഗങ്ങളെ കൊണ്ട് വരുന്നതിനായി താല്കാലിക വിസ അനുവദിച്ചിരുന്നു.
അതേസമയം ജീവിത പങ്കാളി, മക്കൾഎന്നിവർക്ക് സന്ദർശന വിസയെടുക്കാൻ നിലവിലെ 250 ദിനാർ തന്നെയാണ് ശമ്പള പരിധി. മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്ക് ഒരു മാസത്തിൽ കൂടുതൽ സന്ദർശന വിസ നൽകരുതെന്നും ജവാസാത്തുകൾക്ക് കര്ശന നിര്‌ദേശം നൽകിയിട്ടുണ്ട്. വിസ ലഭിച്ചു ഒരു മാസത്തിനകം സന്ദർശകർ രാജ്യത്ത് പ്രവേശിച്ചില്ലെങ്കിൽ പ്രവേശനാനുമതി റദ്ദാകും എന്നതാണ് മറ്റൊരു പരിഷ്‌കാരം. നേരത്തെ മൂന്ന് മാസമായിരുന്നു പ്രവേശന കാലാവധി.