ദോഹ: ഖത്തറിൽ താത്കാലികമായി കുടുംബാംഗങ്ങളെ കൊണ്ടുവരാൻ തയ്യാറെടുക്കുന്നവർക്ക് തിിരിച്ചടിയാി പുതിയ നിയമമാറ്റം. കുടുംബാംഗങ്ങൾക്ക് വിസിറ്റ് വിസ ലഭിക്കുന്നതിന് നഗരസഭ സാക്ഷ്യപ്പെടുത്തിയ കെട്ടിട വാടകക്കരാർ നിർബന്ധമാക്കിയതാണ് പ്രവാസികളെ വെട്ടിലാക്കുന്നത്.

നേരത്തേ റസിഡന്റ്‌സ് വിസകൾക്കാണ് വാടകക്കരാർ സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന് നിഷ്‌കർഷിച്ചിരുന്നത്. ഫാമിലി വിസക്ക് വാടകക്കരാർ വേണമെങ്കിലും അറ്റസ്റ്റേഷനില്ലാതെ ലഭിച്ചിരുന്നു. ചില ഘട്ടങ്ങളിൽ വാടകക്കരാറില്ലാതെയും വിസ അനുവദിച്ചിരുന്നു.

കുടുംബ വിസ അനുവദിക്കുന്നത് രാജ്യത്ത് നേരത്തേ കർക്കശമാക്കിയിരുന്നു. ശമ്പളം, പ്രൊഫഷൻ പോലുള്ള നിബന്ധനകൾ ശക്തമായപ്പോൾ വലിയൊരു ശതമാനം ആളുകൾ വിസിറ്റ് വിസകളിൽ അഭയം പ്രാപിച്ചു. വിസിറ്റ് വിസയിൽ വരുന്നവർ അധിക പേരും താത്കാലിക കെട്ടിടങ്ങളാണ് താമസിക്കാൻ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ നിയമം ശക്തമാക്കിയത് കുടുംബങ്ങളെ തത്കാലത്തേക്ക് വിസിറ്റ് വിസയിൽ കൊണ്ടു വരാൻ കരുതിയിരുന്നവർക്ക് തിരിച്ചടിയാകും.