- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോമർസെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ കുടുംബവർഷാചരണത്തിന് തിരിതെളിഞ്ഞു
ന്യൂജേഴ്‌സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ കുടുംബവർഷാചരണത്തിന് തിരിതെളിഞ്ഞു. ഷിക്കാഗോ സെന്റ് തോമസ് സറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ കൽപ്പന പ്രകാരം 2014 ഡിസംബർ 25 മുതൽ 2015 ഡിസംബർ 25 വരെയാണ് രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷനുകളിലും കുടുംബവർഷമായി ആചരിക്കുന്നത്. ക്രിസ്തുമസ് ദി
ന്യൂജേഴ്‌സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ കുടുംബവർഷാചരണത്തിന് തിരിതെളിഞ്ഞു. ഷിക്കാഗോ സെന്റ് തോമസ് സറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ കൽപ്പന പ്രകാരം 2014 ഡിസംബർ 25 മുതൽ 2015 ഡിസംബർ 25 വരെയാണ് രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷനുകളിലും കുടുംബവർഷമായി ആചരിക്കുന്നത്.
ക്രിസ്തുമസ് ദിനത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയോടനുബന്ധിച്ച് ഷിക്കാഗോ രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് തിരി തെളിയിച്ച് കുടുംബ വർഷചരണത്തിന് തുടക്കംകുറിച്ചു. 'നിങ്ങൾ ദൈവത്തിന്റെ വയലും വീടും ആകുന്നു' (കോറി: 3,9) എന്ന തിരുവചനമാണ് കുടുംബവർഷചാരണത്തിന്റെ ലക്ഷ്യമായി സ്വീകരിച്ചിരിക്കുന്നത്. കുടുംബവർഷാചരണത്തിന്റെ തിരി തെളിഞ്ഞപ്പോൾ ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി, ഫാ. പീറ്റർ അക്കനത്ത്, ഫാ. ഫിലിപ്പ് വടക്കേക്കര, ട്രസ്റ്റിമാരായ ടോം പെരുമ്പായിൽ, തോമസ് ചെറിയാൻ പടവിൽ, മേരിദാസൻ തോമസ്, മിനേഷ് ജോസഫ് എന്നിവർക്കൊപ്പം ക്രിസ്തുമസ് ശുശ്രൂഷയിൽ പങ്കെടുത്ത അഞ്ഞൂറിലേറെവരുന്ന വിശ്വാസി സമൂഹവും ചടങ്ങിന് സാക്ഷ്യംവഹിച്ചു. കുടുംബവർഷാചരണത്തിന്റെ വിജയത്തിനുവേണ്ടി രൂപതാ ഫാമിലി അപ്പോസ്തലേറ്റ് പ്രത്യേകം തയാറാക്കിയ പ്രാർത്ഥന ഫാ. പീറ്റർ അക്കനത്ത് ചൊല്ലിക്കൊടുത്തത് ഇടവക സമൂഹം ഏറ്റുചൊല്ലി.
തിരുകുടംബത്തിന്റെ മാതൃകയിൽ എല്ലാ കുടുംബങ്ങളും പ്രത്യേകിച്ച് വിവിധ പ്രശ്‌നങ്ങളാൽ കഷ്ടപ്പെടുന്ന കുടുംബങ്ങൾ പ്രാർത്ഥനയിലൂടെയും, പങ്കുവെയ്ക്കലിന്റേയും ഭവനങ്ങളായി ദൈവസ്‌നേഹത്തിൽനിലനിൽക്കുന്നതിനും, എല്ലാ ദമ്പതിമാരേയും സ്‌നേഹത്തിലും, വിശ്വസ്തതയിലും ജീവിതകാലം മുഴുവൻ ചേർത്തു നിർത്തുന്നതിനും, തങ്ങളുടെ മക്കൾക്ക് വിശുദ്ധിയും വിജ്ഞാനവും ലഭിക്കുന്നതിനും, മക്കളും മാതാപിതാക്കളും പരസ്പര സ്‌നേഹത്തിലും ബഹുമാനത്തിലും വളർന്ന് കുടുംബങ്ങളെ ദൈവസാന്നിധ്യത്തിന്റെ വയലും വീടും ആക്കി മാറ്റുന്നതിനും വേണ്ട ദൈവകൃപ പ്രാർത്ഥനയിലൂടെ കൈവരിക്കുന്നതിനും ഉദ്ദേശിച്ചാണ് കുടുംബവർഷം ആചരിക്കുന്നത്.
ആഗോള കത്തോലിക്കാ സഭയിൽ അടുത്തവർഷം നടക്കാൻ പോകുന്ന രണ്ടു പ്രധാന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് രൂപത 2015 കുടുംബവർഷമായി ആചരിക്കുന്നത്. സാർവത്രികസഭ 2014 നവംബർ 30 മുതൽ 2016 ഫെബ്രുവരി രണ്ടാം തീയതി വരെ സമർപ്പിത വർഷമായി ആചരിക്കുന്നു. 'സമർപ്പിതർക്ക് ഓർമ്മിക്കുവാനും, മറ്റുള്ളവരെ ഓർമ്മിപ്പിക്കുവാനുമായി സമ്പന്നവും മഹത്തരവുമായ ഒരു ചരിത്രത്തോടൊപ്പം ഇനിയും പൂർത്തീകരിക്കേണ്ട വലിയ ദൗത്യവുമുണ്ട്. ഭാവിയിലേക്ക് നോക്കുക, ദൈവത്തിന്റെ ആത്മാവ് വലിയ കാര്യങ്ങൾക്കായി നിങ്ങളെ അയയ്ക്കുന്നു'. അർത്ഥസമ്പുഷ്ടമായ ഈ വാക്കുകളാണ് സമർപ്പിത വർഷത്തിന്റെ ലക്ഷ്യമായി പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പാ നൽകിയിരിക്കുന്നത്.
സെപ്റ്റംബർ 22 മുതൽ 27 വരെ വടക്കേ അമേരിക്കയിലാദ്യമായി ഫിലാഡൽഫിയയിൽ നടക്കാൻ പോകുന്ന എട്ടാമത് ആഗോള കുടുംബ സംഗമത്തിൽ ഫ്രാൻസീസ് പാപ്പാ പങ്കെടുക്കുമെന്നതും ഈ കുടുംബവർഷാചരണത്തിന്റെ പ്രേരകശക്തിയാകും. ക്രൈസ്തവ മൂല്യങ്ങൾ എല്ലാ കുടുംബങ്ങളിലും ഊട്ടിയുറപ്പിക്കുക, സഹോദരസ്‌നേഹം വർധിപ്പിക്കുക, കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് മൂന്നുവർഷത്തിലൊരിക്കൽ നടക്കുന്ന ഈ കുടുംബ സംഗമത്തിന്റെ ലക്ഷ്യം. സ്‌നേഹമാണ് നമ്മുടെ ദൗത്യം, സമ്പൂർണ്ണ സജീവ കുടുംബം എന്നതാണ് കുടുംബ സംഗമത്തിന്റെ മുദ്രാവാക്യം. വെബ്: www.stthomassyronj.org സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.