- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ നായികയായിരുന്ന നടിക്ക് മയക്കുമരുന്നു കേസിൽ നോട്ടീസ്; തെലുങ്കു നായിക ചാർമി കൗറിനും സൂപ്പർതാരം രവി തേജയ്ക്കും സൂപ്പർഹിറ്റ് സംവിധായകൻ പുരി ജഗന്നാഥിനും ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
ഹൈദരാബാദ്: ആഗതൻ എന്ന സിനിമയിൽ ദിലീപിന്റെ നായികയായിരുന്ന തെലുങ്ക് നടി ചാർമി കൗറിനുൾപ്പെടെ പതിനഞ്ചുപേർക്ക് മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. തെലുങ്ക് സൂപ്പർ താരം രവിതേജ, മുൻനിര സംവിധായകൻ പുരി ജഗന്നാഥ് എ്ന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ്. തെലങ്കാന എക്‌സൈസ് വകുപ്പാണ് ഒരു കേസുമായി ബന്ധപ്പെട്ട് ഇവർക്ക് നോട്ടീസ് അയച്ചത്. ജൂലായ് 4ന് പിടികൂടിയ മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇവരെയും ചോദ്യം ചെയ്യുന്നത്. ഇവർ തെലുങ്കാന പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് വകുപ്പിന്റെ മുന്നിലാണ് ചോദ്യംചെയ്യലിന് ഹാജരാകേണ്ടത്. ജൂലായ് 19നും 27നും ഇടയിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സൂപ്പർ താരം രവി തേജ, പോക്കിരി ഉൾപ്പെടെ ഒട്ടേറെ നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത പുരി ജഗന്നാഥ്, സുബ്രം രാജു, ദിലീപിന്റെ ആഗതൻ എന്ന സിനിമയിലെ നായികയായിരുന്ന ചാർമി കൗർ, ഗായിക ഗീത, ആനന്ദ കൃഷ്ണ നന്ദു, തനീഷ്, നവദീപ്, ശ്യാം.കെ.നായിഡു, മുമൈദ് ഖാൻ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ് ലഭിച്
ഹൈദരാബാദ്: ആഗതൻ എന്ന സിനിമയിൽ ദിലീപിന്റെ നായികയായിരുന്ന തെലുങ്ക് നടി ചാർമി കൗറിനുൾപ്പെടെ പതിനഞ്ചുപേർക്ക് മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. തെലുങ്ക് സൂപ്പർ താരം രവിതേജ, മുൻനിര സംവിധായകൻ പുരി ജഗന്നാഥ് എ്ന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ്.
തെലങ്കാന എക്‌സൈസ് വകുപ്പാണ് ഒരു കേസുമായി ബന്ധപ്പെട്ട് ഇവർക്ക് നോട്ടീസ് അയച്ചത്. ജൂലായ് 4ന് പിടികൂടിയ മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇവരെയും ചോദ്യം ചെയ്യുന്നത്. ഇവർ തെലുങ്കാന പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് വകുപ്പിന്റെ മുന്നിലാണ് ചോദ്യംചെയ്യലിന് ഹാജരാകേണ്ടത്. ജൂലായ് 19നും 27നും ഇടയിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സൂപ്പർ താരം രവി തേജ, പോക്കിരി ഉൾപ്പെടെ ഒട്ടേറെ നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത പുരി ജഗന്നാഥ്, സുബ്രം രാജു, ദിലീപിന്റെ ആഗതൻ എന്ന സിനിമയിലെ നായികയായിരുന്ന ചാർമി കൗർ, ഗായിക ഗീത, ആനന്ദ കൃഷ്ണ നന്ദു, തനീഷ്, നവദീപ്, ശ്യാം.കെ.നായിഡു, മുമൈദ് ഖാൻ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
മയക്കുമരുന്ന് കേസിൽ പിടിയിലായ ഒരാളുടെ മൊബൈലിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. നിലിവിൽ ഇവർക്കെതിരെ മയക്കു മരുന്നു മാഫിയയുമായി ബന്ധപ്പെടുന്ന ശക്തമായ തെളിവുകളില്ലെങ്കിലും സംശയമുയർന്നതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.