- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാൻ റിലീസ് ചെയ്തത് 4600 തീയറ്ററുകളിൽ; 1100 തീയറ്ററുകൾ ഇന്ത്യക്ക് പുറത്ത്; രണ്ടുദിവസം കൊണ്ട് ഷാരൂഖ് സിനിമ നേടിയത് 35 കോടി
ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ സിനിമ ഫാൻ വമ്പൻ ഹിറ്റിലേക്ക് മുന്നേറുന്നു. റിലീസ് ദിവസം 19.60 കോടി രൂപ കളക്റ്റ് ചെയ്ത സിനിമ രണ്ടുദിവസം കൊണ്ട് സ്വന്തമാക്കിയത് 35 കോടി രൂപ! രണ്ടാം ദിവസത്തെ കളക്ഷൻ 15.40 കോടി രൂപയാണ്. ഷാരൂഖിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി ഈ സിനിമ മാറുമെന്നാണ് കരുതപ്പെടുന്നത്. മനീഷ് ഷർമ സംവിധാനം ചെയ്ത സിനിമയിൽ ഗൗരവ് എന്ന ആരാധകനും ആര്യൻ ഖന്നയെന്ന സൂപ്പർത്താരവുമായാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്. ആദിത്യ ചോപ്രയാണ് നിർമ്മാതാവ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് ഷാരൂഖ് ഖാനിൽനിന്നെന്ന് നിരൂപകർ പറയുന്നു. ലോകമെമ്പാടുമായി 4600-ലധികം തീയറ്റുകളിലാണ് ഫാൻ റിലീസ് ചെയ്തത്. ഇതിൽ 1100 തീയറ്ററുകൾ വിദേശത്താണ്. വിദേശ തീയറ്ററുകളിൽനിന്ന് ആദ്യ രണ്ടുദിവസം കൊണ്ട് 17.93 കോടി രൂപ സിനിമ കളക്റ്റ് ചെയ്തതായി ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് വ്യക്തമാക്കി. ആദ്യദിന കളക്ഷനിൽ ഇതിനകം തന്നെ ഫാൻ പുതിയ റെക്കോഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. അക്ഷയ് കുമാറിന്റെ എയർലിഫ്റ്റും (12.35 കോടി രൂപ) ജംഗിൾബുക്കും (10.
ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ സിനിമ ഫാൻ വമ്പൻ ഹിറ്റിലേക്ക് മുന്നേറുന്നു. റിലീസ് ദിവസം 19.60 കോടി രൂപ കളക്റ്റ് ചെയ്ത സിനിമ രണ്ടുദിവസം കൊണ്ട് സ്വന്തമാക്കിയത് 35 കോടി രൂപ! രണ്ടാം ദിവസത്തെ കളക്ഷൻ 15.40 കോടി രൂപയാണ്. ഷാരൂഖിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി ഈ സിനിമ മാറുമെന്നാണ് കരുതപ്പെടുന്നത്.
മനീഷ് ഷർമ സംവിധാനം ചെയ്ത സിനിമയിൽ ഗൗരവ് എന്ന ആരാധകനും ആര്യൻ ഖന്നയെന്ന സൂപ്പർത്താരവുമായാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്. ആദിത്യ ചോപ്രയാണ് നിർമ്മാതാവ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് ഷാരൂഖ് ഖാനിൽനിന്നെന്ന് നിരൂപകർ പറയുന്നു.
ലോകമെമ്പാടുമായി 4600-ലധികം തീയറ്റുകളിലാണ് ഫാൻ റിലീസ് ചെയ്തത്. ഇതിൽ 1100 തീയറ്ററുകൾ വിദേശത്താണ്. വിദേശ തീയറ്ററുകളിൽനിന്ന് ആദ്യ രണ്ടുദിവസം കൊണ്ട് 17.93 കോടി രൂപ സിനിമ കളക്റ്റ് ചെയ്തതായി ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് വ്യക്തമാക്കി.
ആദ്യദിന കളക്ഷനിൽ ഇതിനകം തന്നെ ഫാൻ പുതിയ റെക്കോഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. അക്ഷയ് കുമാറിന്റെ എയർലിഫ്റ്റും (12.35 കോടി രൂപ) ജംഗിൾബുക്കും (10.09 കോടി രൂപ) ഫാനിന്റെ വരവോടെ പിന്തള്ളപ്പെട്ടു. തന്റെ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഷാരൂഖ് പോസ്റ്റ് ചെയ്ത വീഡിയോയും ഇതിനകം വൈറലായിക്കഴിഞ്ഞു.