- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുന്നംകുളം മരക്കാരെ ആർക്കുവേണം? ഞങ്ങൾക്ക് വേണ്ടത് നട്ടെല്ലുള്ള കുഞ്ഞാലിയെയാ; അത് ഞമ്മടെ മമ്മൂക്കന്റെ കൈയിൽ ഭദ്രമാണ്; ഒരു പോസ്റ്റർ ഇട്ടതിന് ഇത്രയും കുരുവോ? മലയാളികൾ കാത്തിരിക്കുന്നത് ഏതുകുഞ്ഞാലി മരക്കാരെ? മോഹൻലാൽ പ്രിയദർശൻ ടീം ടൈറ്റിൽ ലോഞ്ചിന് പിന്നാലെ മമ്മൂട്ടി-സന്തോഷ് ശിവൻ ടീമിന്റെ പോസ്റ്ററും പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് പോരാടി ഫാൻസുകാർ
കൊച്ചി: കുഞ്ഞാലി മരക്കാർ പ്രഖ്യാപിച്ച് മോഹൻലാലും പ്രിയദർശനും എത്തിയതോടെ മമ്മൂട്ടിയുടെ മരക്കാർ എന്നെത്തുമെന്നായിരുന്നു ആരാധകരുടെ ചോദ്യം. അതിനും ഉത്തരമായി. മമ്മൂട്ടിയുടെ ചിത്രമുണ്ടെങ്കിൽ രണ്ട് കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യമില്ലെന്ന പ്രസ്താവനയോടൊപ്പം താൻ ഈ പ്രോജക്ടിൽ നിന്നും പിന്മാറുന്നതായി പ്രിയദർശൻ പറഞ്ഞിരുന്നു. എന്നാൽ താൻ വെറും എട്ട് മാസമേ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിനായി കാത്തുനിൽക്കുള്ളൂവെന്നും അതിനുള്ളിൽ ആ ചിത്രം യാഥാർഥ്യമായില്ലെങ്കിൽ മോഹൻലാലിനെ വെച്ച് താൻ പ്രഖ്യാപിച്ച ചിത്രം ചെയ്യുമെന്നും പ്രിയദർശൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് പ്രേക്ഷകരുടെ അനുഗ്രഹം അഭ്യർത്ഥിച്ച് കൊണ്ട് ഗായകൻ എം.ജി ശ്രീകുമാർ പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ കുഞ്ഞാലി മരയ്ക്കാർ ഉടൻ തുടങ്ങുമെന്ന വാർത്ത ഫെയ്‌സ്ബൂക്കിലൂടെ പങ്കുവച്ചു. അതിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരയ്ക്കാരുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുവെന്നും ജൂലായിൽ ചിത്രീകരണം ആരംഭിക്കുമെന്നും പറഞ്ഞ് നിർമ്മാതാവ് ഷാജി ന
കൊച്ചി: കുഞ്ഞാലി മരക്കാർ പ്രഖ്യാപിച്ച് മോഹൻലാലും പ്രിയദർശനും എത്തിയതോടെ മമ്മൂട്ടിയുടെ മരക്കാർ എന്നെത്തുമെന്നായിരുന്നു ആരാധകരുടെ ചോദ്യം. അതിനും ഉത്തരമായി. മമ്മൂട്ടിയുടെ ചിത്രമുണ്ടെങ്കിൽ രണ്ട് കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യമില്ലെന്ന പ്രസ്താവനയോടൊപ്പം താൻ ഈ പ്രോജക്ടിൽ നിന്നും പിന്മാറുന്നതായി പ്രിയദർശൻ പറഞ്ഞിരുന്നു. എന്നാൽ താൻ വെറും എട്ട് മാസമേ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിനായി കാത്തുനിൽക്കുള്ളൂവെന്നും അതിനുള്ളിൽ ആ ചിത്രം യാഥാർഥ്യമായില്ലെങ്കിൽ മോഹൻലാലിനെ വെച്ച് താൻ പ്രഖ്യാപിച്ച ചിത്രം ചെയ്യുമെന്നും പ്രിയദർശൻ വ്യക്തമാക്കിയിരുന്നു.
തുടർന്ന് പ്രേക്ഷകരുടെ അനുഗ്രഹം അഭ്യർത്ഥിച്ച് കൊണ്ട് ഗായകൻ എം.ജി ശ്രീകുമാർ പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ കുഞ്ഞാലി മരയ്ക്കാർ ഉടൻ തുടങ്ങുമെന്ന വാർത്ത ഫെയ്‌സ്ബൂക്കിലൂടെ പങ്കുവച്ചു. അതിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരയ്ക്കാരുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുവെന്നും ജൂലായിൽ ചിത്രീകരണം ആരംഭിക്കുമെന്നും പറഞ്ഞ് നിർമ്മാതാവ് ഷാജി നടേശനും ഫെയ്സ്?ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയുണ്ടായി.
100 കോടി മുതൽമുടക്കി മലയാള സിനിമ കണ്ട ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന പെരുമയോടെയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടന്നത്. അതേസമയം, സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറും യാഥാർഥ്യമാകുമെന്ന് ഉറപ്പായി.
ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ മമ്മൂട്ടി-സന്തോഷ് മരയ്ക്കാറിനെ കുറിച്ചുയർന്ന ചോദ്യത്തിന് പ്രിയദർശൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.'സന്തോഷ് ശിവനുമായി സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നു. ഒരു വർഷത്തേക്ക് കുഞ്ഞാലി മരയ്ക്കാർ എന്ന പ്രോജക്ട് തന്റെ മുന്നിലില്ലെന്നാണ് അദ്ദേഹം പറഞ്ഞത് അതു കൊണ്ടു തന്നെ ഞാൻ ചിത്രവുമായി മുന്നോട്ടു പോയി. കുഞ്ഞാലി നാലു പേരില്ലേ ഓരോരുത്തർക്കും ഒരോരുത്തരുടെ കഥയും സിനിമയാക്കാമല്ലോ. ഇതു ചരിത്രമാണ് ആർക്കു വേണമെങ്കിലും കഥ ഉപയോഗിക്കാനുള്ള അവകാശമുണ്ട്. അവർക്ക് വേണമെങ്കിൽ ചിത്രം എടുക്കട്ടെ'.
അതേസമയം ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും, തുടങ്ങാൻ അൽപ്പം വൈകുമെന്നുമാണ് സന്തോഷ് ശിവൻ പറയുന്നത്. 'ഒരാഴ്ച മുൻപ് പ്രിയദർശൻ വിളിച്ചിരുന്നു. എപ്പോഴാണ് ഷൂട്ട് തുടങ്ങുന്നതെന്ന് ചോദിച്ചു. കുറച്ച് സിനിമകളുടെ തിരക്കിലാണെന്നും അതിന് ശേഷമേ കുഞ്ഞാലി മരയ്ക്കാർ തുടങ്ങൂ എന്നുമാണ് ഞാൻ പറഞ്ഞത്. പ്രിയനും കുഞ്ഞാലി മരയ്ക്കാറെക്കുറിച്ച് സിനിമ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. രണ്ട് ചിത്രങ്ങളും വലിയ വ്യത്യസ്തമായിരിക്കുമെന്നും രണ്ട് വീക്ഷണങ്ങളിലുള്ളവയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.' സന്തോഷ് പറഞ്ഞു.
മണിരത്നം ചിത്രമായ ചെക്ക ചിവന്ത വാനത്തിന്റെ ചിത്രീകരണ തിരക്കിലാണ് സന്തോഷ് ശിവൻ ഇപ്പോഴുള്ളത്. മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂളിലേക്ക് മമ്മൂട്ടി ഉടൻ കടക്കുകയും ചെയ്യും.ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാർ ഒരുങ്ങുന്നത്. ആശിർവാദിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ന്മെന്റുമാണ് സഹനിർമ്മാതാക്കൾ.
നവംബർ ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന മരക്കാറിന് മൂന്ന് മാസത്തോളം നീളുന്ന ഷെഡ്യൂളാണ് തീരുമാനിച്ചിരിക്കുന്നത്. പകുതിയും കടലിൽ ഷൂട്ട് ചെയ്യുന്നതിനാലും ദൈർഘ്യമേറിയ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആവശ്യമുള്ളതിനാലും റിലീസ് തീയതി പിന്നീടേ പ്രഖ്യാപിക്കുകയുള്ളൂ എന്നും ഈ സിനിമ തന്റെയും ലാലിന്റെയും സ്വപ്നമാണെന്നും പ്രിയദർശൻ പറഞ്ഞു.അതേസമയം ഒരു ചരിത്ര പുരഷനെ കുറിച്ച് രണ്ടുസൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ വരുന്നതോടെ ,ആരാധകരുടെ കടുത്ത മൽസരവും, വാക്‌പോരുമാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്.