- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയയിൽ മെഗാ സ്റ്റാർ മമ്മൂട്ടി 'ദി ഗ്രേറ്റ് ഫാദർ' ഫാൻസ് ഷോ 31- ന്
കാൻബറ: ഓസ്ട്രേലിയയിൽ ആദ്യമായി മലയാള സിനിമ റിലീസിങ്ങിനോട് അനുബന്ധിച്ചു ഫാൻസ് ഷോ അരങ്ങേറുന്നു.മെഗാ സ്റ്റാർ മമ്മൂട്ടിയുടെ 'ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചു കാൻബറ, സിഡ്നി , മെൽബൺ എന്നിവടങ്ങളിലാണ് ഈ മാസം 31-നു ഫാൻസ് ഷോ നടക്കുക. ചരിത്രത്തിൽ ആദ്യമായി ഒരു മലയാള സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഓസ്ട്രേലിയയിലും റിലീസ് ആവുന്നത്. ഈ മാസം 30-നു വ്യാഴാഴ്ച കേരളത്തിൽ റിലീസ് ആവുന്ന സിനിമ 31-നു വെള്ളിയാഴ്ച ഓസ്ട്രേലിയയിൽ തീയേറ്ററുകളിൽ എത്തും. മറ്റു ഇന്ത്യൻ ഭാഷകളിലെ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യുമ്പോൾ തന്നെ ഓസ്ട്രേലിയയയിൽ പ്രദർശനത്തിന് എത്തുമെങ്കിലും മലയാള സിനിമകൾ പ്രദർശനത്തിന് എത്തുക ആഴ്ചകൾ കഴിഞ്ഞാണ്. ഈ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ എന്ന ചലച്ചിത്രത്തെ അതി വിപുലമായ ഫാൻസ് ഷോയിലൂടെ വരവേൽക്കുവാൻ സിനിമ ആസ്വാദകർ ഒരുങ്ങുന്നത്.ഓസ്ട്രേലിയയിൽ ഈ സിനിമ റിലീസ് ചെയ്യുന്നത് പോപ്കോൺ എന്റർറ്റെയിന്മെന്റ് ഓസ്‌ട്രേലിയ, ഐ. ഓ. സി ഇവെന്റ്സ്, ഫ്രണ്ട് എന്റർറ്റെയിന്മെന്റ് ആൻ
കാൻബറ: ഓസ്ട്രേലിയയിൽ ആദ്യമായി മലയാള സിനിമ റിലീസിങ്ങിനോട് അനുബന്ധിച്ചു ഫാൻസ് ഷോ അരങ്ങേറുന്നു.മെഗാ സ്റ്റാർ മമ്മൂട്ടിയുടെ 'ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചു കാൻബറ, സിഡ്നി , മെൽബൺ എന്നിവടങ്ങളിലാണ് ഈ മാസം 31-നു ഫാൻസ് ഷോ നടക്കുക. ചരിത്രത്തിൽ ആദ്യമായി ഒരു മലയാള സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഓസ്ട്രേലിയയിലും റിലീസ് ആവുന്നത്. ഈ മാസം 30-നു വ്യാഴാഴ്ച കേരളത്തിൽ റിലീസ് ആവുന്ന സിനിമ 31-നു വെള്ളിയാഴ്ച ഓസ്ട്രേലിയയിൽ തീയേറ്ററുകളിൽ എത്തും.
മറ്റു ഇന്ത്യൻ ഭാഷകളിലെ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യുമ്പോൾ തന്നെ ഓസ്ട്രേലിയയയിൽ പ്രദർശനത്തിന് എത്തുമെങ്കിലും മലയാള സിനിമകൾ പ്രദർശനത്തിന് എത്തുക ആഴ്ചകൾ കഴിഞ്ഞാണ്. ഈ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ എന്ന ചലച്ചിത്രത്തെ അതി വിപുലമായ ഫാൻസ് ഷോയിലൂടെ വരവേൽക്കുവാൻ സിനിമ ആസ്വാദകർ ഒരുങ്ങുന്നത്.ഓസ്ട്രേലിയയിൽ ഈ സിനിമ റിലീസ് ചെയ്യുന്നത് പോപ്കോൺ എന്റർറ്റെയിന്മെന്റ് ഓസ്‌ട്രേലിയ, ഐ. ഓ. സി ഇവെന്റ്സ്, ഫ്രണ്ട് എന്റർറ്റെയിന്മെന്റ് ആൻഡ് മാസ് മെൽബൺ എന്നിവർ ചേർന്നാണ്.
കൂടുതൽ മലയാള സിനിമകൾ റിലീസ് ദിവസങ്ങളിൽ തന്നെ ഓസ്ട്രേലിയയിൽ പ്രദര്ശനത്തിന് എത്തിക്കുന്നതിന് പ്രചോദനമേകുന്നതിനും മലയാള സിനിമ ആസ്വാദകരുടെ സിനിമയോടുള്ള അഭിനിവേശം വളർത്തുന്നതിനുമാണ് ഇത്തരത്തിലൊരു ഫാൻസ് ഷോ ഓസ്ട്രേലിയയിൽ നടത്തുന്നതെന്ന് പോപ്കോൺ എന്റർറ്റെയിന്മെന്റ് ഓസ്‌ട്രേലിയ വക്താവ് പറഞ്ഞു. പരിപാടിയുടെയും സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ സംബന്ധിച്ചും.
കൂടുതൽ വിവരങ്ങൾ റ്റിബിൻ വടക്കേൽ (കാൻബറ, ഫോൺ: 0469904019 ), സുമേഷ് (സിഡ്നി, ഫോൺ: 0425219430 ) ആനന്ദ് (മെൽബൺ, ഫോൺ: 0433911666 ), എബി (മെൽബൺ, ഫോൺ:0469802054 ) എന്നിവരിൽ നിന്നും ലഭിക്കും.