മുംബൈ: ബോളിവുഡിൽ ഇതൊക്കെ പതിവാണ്. സൗന്ദര്യം പോരെന്ന് തോന്നിയാൽ വൻതുക മുടക്കിയുള്ള പ്ലാസ്റ്റിക് സർജറിയൊക്കെ സാധാരണം. ബോളിവുഡിൽ എത്തിയ നാളുകളിൽ സൗന്ദര്യം പോരെന്ന് തോന്നിയ നടി ശ്രീദേവി തന്റെ മൂക്കിന് കോസ്മറ്റിക് സർജറി നടത്തിയിരുന്നു. എന്നാൽ അത് സമ്മതിച്ച് തരാൻ തയ്യാറായിരുന്നുമില്ല.

2018 ൽ തന്റെ പുതിയ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് 54 കാരിയായ താരം.പുതിയ ചിത്രങ്ങളിലെ ശ്രീദേവിയുടെ ചുണ്ട് കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. മുംബൈയിൽ സംവിധായകൻ അനുരാഗ് കശ്യപ് ഒരുക്കിയ സരസ്വതി പൂജയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ശ്രീദേവിയുടെ ചുണ്ട് ആരാധകർ ശ്രദ്ധിച്ചത്. ചടങ്ങിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടാൽ ശ്രീദേവി തന്റെ ചുണ്ടിൽ ശസ്ത്രക്രിയ നടത്തിയെന്ന് ഉറപ്പായും തോന്നും. പലരും ഇത് സമ്മതിക്കുന്നുണ്ട്. ശസ്ത്രക്രിയയിൽ വന്ന പിഴവാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും ചിലർ പറയുന്നു.

എന്നാൽ ശസ്ത്രക്രിയ വാർത്തകൾ നിഷേധിക്കുകയാണ് ശ്രീദേവി. താൻ ഒരുതരത്തിലുള്ള ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നും ഡയറ്റിങ്ങും യോഗയും ടെന്നിസ് കളിയുമാണ് തന്റെ ആരോഗ്യം നിലനിർത്തുന്നതെന്നുമാണ് ശ്രീദേവിയുടെ നിലപാട്.