സിനിമാ ലോകത്തേക്ക് ചുവടുവച്ചിട്ടില്ലെങ്കിലും ഫാഷൻ ലോകത്ത് ഉൾപ്പെടെ എന്നും തിളങ്ങി നില്ക്കുന്ന ആളാണ് ഷാരൂഖിന്റെ മകൾ സുഹാന. പലപ്പോഴും വസ്ത്രത്തിന്റെ പേരിൽ തന്നെ ചടങ്ങുകളിൽ ശ്രദ്ധ നേടുന്ന സുഹാനയ്ക്ക് ഫാഷൻ ഡ്രസുകളുടെ പേരിൽ സൈബർ ആക്രമണങ്ങളും പതിവാണ്. ഇപ്പോഴിതാ വീണ്ടും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ സുഹാന പുതിയ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്.

ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്. ഗൗരിയുടെ അമ്മ സവിത ചിബ്ബറിനൊപ്പം സുഹാനയും തന്റെ സഹോദര പുത്രി ആലിയ ചിബ്ബറും നിൽക്കുന്ന ചിത്രമാണ് വിവാദത്തിന് കാരമം. ഫോട്ടോയിൽ സ്വർണ നിറമുള്ള ഇറക്കും കുറഞ്ഞ ഒരു വസ്ത്രമാണ് സുഹാന ധരിച്ചിരുന്നത്. മുതിർന്നവർ ക്കൊപ്പം നിൽക്കുമ്പോൾ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാൻ പാടില്ലെന്നും അത് നമ്മുടെ സംസ്‌കാരമല്ലെന്നുമാണ് സദാചാരവാദികളുടെ ഉപദേശം.

പ്രായപൂർത്തി പോലുമാകാത്ത സുഹാനയെ കളിയാക്കിയും അധിക്ഷേപിച്ചും നിരവധി യാളുകളാണ് കമന്റുകളാണ് ചിത്രത്തിന് താഴെയെത്തിയത്. മറ്റു ചിലരാകട്ടെ സുഹാന മറ്റു സെലിബ്രിറ്റികളുടെ മക്കളുടെ പോലെ സുന്ദരിയല്ലെന്നും ഷാരൂഖിന്റെ കുട്ടിക്കാലത്തെ അതേ രൂപമാണെന്നും പറഞ്ഞു. എന്നാൽ താരപുത്രിക്ക് പിന്തുണയായെത്തിയവരും കുറവല്ല. സുഹാനയുടെ ഫാഷൻ ചോയ്‌സ് ഗംഭീരമായെന്നും അമ്മയെപ്പോലെ സുന്ദരിയായിട്ടുണ്ടെന്നുള്ള കമന്റുകളും ഇക്കൂട്ടത്തിലുണ്ട്.

മുമ്പ് ബിക്കിനിയിട്ടതിന് സുഹാനയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചിരുന്നു. ഇത്്ഷാരൂഖിനെ ഏറെ അലോസരപ്പെടുത്തി. തന്റെ പ്രശസ്തി മകളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നതിൽ താൻ ഏറെ ദുഃഖിതനാണെന്ന് അന്ന് ഷാരൂഖ് പറഞ്ഞിരുന്നു.