തിരുവനന്തപുരം: നൂറല്ല ആയിരം കുറുക്കന്മാരുടെ ബുദ്ധിയാണ് ദിലീപിനെന്ന് ഒരു ആരാധകൻ. സിനിമാ മംഗളത്തിൽ പല്ലിശ്ശേരി എഴുതിയ ലേഖനത്തിന് മറുപടിയായാണ് ആരാധകൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പല്ലിശ്ശേരി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അഭ്രലോകം എന്ന പംക്തിയിൽ' മീനാക്ഷിയെ മഞ്ജു വാര്യർ കൊണ്ടു പോകുമോ? എന്ന ലേഖനത്തിൽ ദിലീപിന് 100 കുറുക്കന്റെ ബുദ്ധിയെന്ന് ലേഖകൻ എഴുതിയിരുന്നു.

എന്നാൽ, ലേഖനം വായിച്ച ഒരു ആരാധകനാണ് 100 അല്ല ആയിരം കുറുക്കന്റെ ബുദ്ധിയെന്ന് തിരുത്തിയത്. അതിനുള്ള കാരണം ഇങ്ങനെ.., ' ദിലീപ് എന്റെ ആരുമല്ല. ഞാൻ ഒരു നടനേയും നടിയേയും അന്ധമായി ആരാധിച്ചിട്ടില്ല. പക്ഷേ, ദിലീപിന്റെ സിനിമകൾ കണ്ട ഞാൻ ആ നടന്റെ ആരാധകനായി മാറി. ആരാധകന്റെ സിനിമയിലെ വീര പുരുഷൻ ദിലീപ് ആണെന്നാണ് പറയുന്നത്.

ദിലീപിന്റെ അഭിനയവും ബുദ്ധിയുമാണ് ആരാധകനെ ആകർഷിച്ചത്. സിനിമയിലെ ദിലീപിന്റെ ബുദ്ധിപരമായ ഇടപെടലിനും ആരാധകന്റെ മറുപടി ഉണ്ട്. ജോഷി സംവിധാനം ചെയ്ത ട്വന്റി 20 മുതലാണത്ര, ആരാധകനേയും കൂട്ടുകാരേയും ദിലീപ് വിസ്മയിപ്പിച്ചത്. അത്രയ്ക്കും വലിയൊരു പ്രോജക്ട് എല്ലാ നടീനടൻ മാരേയും ഒരേ ചരടിൽ കോർത്തിണക്കി പ്രതിഫലം കൊടുക്കാതെ ലാഭമുണ്ടാക്കി ഒരു വിഹിതം അമ്മയ്ക്കും നൽകിയ ദിലീപിനെ 1000 കുറുക്കന്റെ കൗശലക്കാരൻ എന്നല്ലേ? വിളിക്കേണ്ടത്? ആരാധകൻ ചോദിക്കുന്നു.

മലയാള സിനിമയിലെ രണ്ടു സിംഹങ്ങളായ മമ്മൂട്ടിയും മോഹൻ ലാലും ഏറ്റെടുക്കാൻ മടിച്ച പ്രോജട് ആണ് ദിലീപ് പുഷ്പം പോലെ ഏറ്റെടുത്ത് വിജയിപ്പിച്ചത്. അത്മാത്രമല്ല, സിനിമയിൽ നിന്നും ഉണ്ടാക്കിയ പണം പത്തിരട്ടിയാക്കി കോടികളുടെ ആസ്തി ഉണ്ടാക്കിയത് നിസാര കാര്യമാണോ? ആരാധകൻ ചോദിക്കുന്നു. സ്വന്തം സ്ഥാപനങ്ങളും കോടികളും എത്രയെന്ന് പെട്ടന്ന് പറയാൻ പോലും ദിലീപിന് കഴിയില്ല. അത്രയ്ക്ക് ശ്രദ്ധയോടെയാണ് പണം ഉണ്ടാക്കിയതും സൂക്ഷിച്ചതും. അതു കൊണ്ട് ദിലീപിനെക്കുറിച്ച് പറയുമ്പോൾ സൂക്ഷിക്കണം. ആരാധകൻ പറയുന്നു. അതോടൊപ്പം തന്നെ ദിലീപിന്റെ കഠിനാധ്വാനത്തേയും സമ്മദിക്കണം എന്ന് ആരാധകൻ പറയുന്നു.