- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിയെ നോക്കൂ..അയാൾ കരയുകയോ മൂക്ക് പിഴിയുകയോ വിധിയെ പഴിക്കുകയോ ചെയ്യുന്നില്ല; കുഞ്ഞിക്കാ പടം ഇഷ്ടപ്പെടാത്തവർക്ക് പരിപ്പുവടയും ചായയും ഏർപ്പാടാക്കുന്ന ഫാൻസിനെ നിലയ്ക്ക് നിർത്തണം; സോളോയെ കൂവിത്തോൽപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച ദുൽഖർ സൽമാന് ആരാധകരുടെ മറുപടി പ്രളയം
സോളോ എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്ന് വരുന്നത്.ഒരേ നടൻ തന്നെ നാല് ഭാഗങ്ങളായുള്ള ആന്തോളജിയിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ പരീക്ഷണസ്വഭാവം ചിലർക്ക് ദഹിച്ചില്ല. സോളായിലെ രുദ്ര സ്‌റ്റോറിയുടെ ക്ലൈമാക്‌സിൽ തിയേറ്ററിൽ കൂക്കുവിളികളും ഉയരുന്നുണ്ട്. ഇതിൽ മനംനൊന്ത ദുൽഖർ സൽമാൻ സോളോയെ കൊല്ലരുതെന്ന അപേക്ഷയോടെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.തുറന്നമനസ്സോടെ ചിത്രം കാണണമെന്നും, സിനിമ ആസ്വദിക്കണമെന്നുമായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്കയുടെ അപേക്ഷ.ഇക്കാര്യത്തിൽ സംവിധായകൻ ബിജോയ് നമ്പ്യാർക്കൊപ്പമാണ് താനെന്നും ദുൽഖർ വ്യക്തമാക്കിയിരുന്നു. ദുൽഖറിന്റെ പോസ്റ്റിന് താഴെ കമന്റുകളുടെ പെരുമഴ തന്നെയാണുണ്ടായത്. ചിലർ ദുൽഖറിനെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചപ്പോൾ, മറ്റുചിലർ ഒരു സിനിമയുടെ ഗതിയിൽ വികാരം കൊള്ളുന്ന നടനെ നേരിയ രീതിയിൽ പരിഹസിക്കാനും മറന്നില്ല. അഡ് വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമയിറങ്ങിയപ്പോഴുള്ള ആസിഫ് അലിയുടെ പ്രതികരണത്തെ താരമത്യം ചെയ്തും കമന്റുകൾ വന്നു. 'നിങ്ങൾ ആദ്യം
സോളോ എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്ന് വരുന്നത്.ഒരേ നടൻ തന്നെ നാല് ഭാഗങ്ങളായുള്ള ആന്തോളജിയിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ പരീക്ഷണസ്വഭാവം ചിലർക്ക് ദഹിച്ചില്ല. സോളായിലെ രുദ്ര സ്‌റ്റോറിയുടെ ക്ലൈമാക്‌സിൽ തിയേറ്ററിൽ കൂക്കുവിളികളും ഉയരുന്നുണ്ട്. ഇതിൽ മനംനൊന്ത ദുൽഖർ സൽമാൻ സോളോയെ കൊല്ലരുതെന്ന അപേക്ഷയോടെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.തുറന്നമനസ്സോടെ ചിത്രം കാണണമെന്നും, സിനിമ ആസ്വദിക്കണമെന്നുമായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്കയുടെ അപേക്ഷ.ഇക്കാര്യത്തിൽ സംവിധായകൻ ബിജോയ് നമ്പ്യാർക്കൊപ്പമാണ് താനെന്നും ദുൽഖർ വ്യക്തമാക്കിയിരുന്നു.
ദുൽഖറിന്റെ പോസ്റ്റിന് താഴെ കമന്റുകളുടെ പെരുമഴ തന്നെയാണുണ്ടായത്. ചിലർ ദുൽഖറിനെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചപ്പോൾ, മറ്റുചിലർ ഒരു സിനിമയുടെ ഗതിയിൽ വികാരം കൊള്ളുന്ന നടനെ നേരിയ രീതിയിൽ പരിഹസിക്കാനും മറന്നില്ല. അഡ് വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമയിറങ്ങിയപ്പോഴുള്ള ആസിഫ് അലിയുടെ പ്രതികരണത്തെ താരമത്യം ചെയ്തും കമന്റുകൾ വന്നു.
'നിങ്ങൾ ആദ്യം ചെയ്യേണ്ടത് പടം ഇഷ്ടപെടാത്തവർക്ക് പരിപ്പുവടയും ചായയും ഏർപ്പാടാക്കുന്ന ഫാൻസിനെ നിലക്ക് നിർത്തണം....പിന്നെ പടം നല്ലത് ആണേൽ എത്ര ഡീഗ്രേഡ് നടന്നാലും ഒന്നും സംഭവിക്കില്ല.'പൃഥ്വിരാജിനെ കണ്ടുപഠിക്കൂ..ടിയാൻ പോലുള്ള ഒരുപാട് പരീക്ഷണ ചിത്രങ്ങൾ പരാജയപ്പെട്ടു.പക്ഷേ അയാൾ കരയുകയോ, മൂക്ക് പിഴിയുകയോ, വിധിയെ പഴിക്കുകയോ ചെയ്യാതെ തലയുയർത്തിപ്പിടിച്ച് മുന്നോട്ട് നീങ്ങുന്നു...ഒരാളുടെ ഉപദേശം. ആസിഫ് അലി ഓമനക്കുട്ടൻ എന്ന പടം എല്ലാവരും കാണണമെന്ന് പറഞ്ഞ് ഒരു വീഡിയോ ഇറക്കിയത് ഓർമയില്ലേ..അത് കണ്ട് പടം കണ്ടവർ മണ്ടന്മാരായി...ഒരു ഊള പടം..അതുപോലെ തന്നെയാണ് ഇതും...സോറി ദുൽഖർ പടം കണ്ടു ഇഷ്ടായില്ല..120 രൂപ ഗോവിന്ദ...
പറഞ്ഞിട്ട് കാര്യമില്ല ഇക്ക...സോളോ പോലുള്ള സിനിമകൾ ഒന്നും നമ്മൾ മലയാളികൾ അർഹിക്കുന്നില്ല...????മലയാളികൾ ഈ ഫിലിം അർഹിക്കുന്നില്ല ,
മായാമോഹിനിയും ചങ്ക്‌സും കണ്ട് കയ്യടിച്ചവർക്ക് മുന്നിൽ ഇങ്ങനെ ഒരു സിനിമ കൊടുത്ത നിങ്ങളാണ് തെറ്റുകാർഒരു നടനെ കൊണ്ട് ഇങ്ങനെ പോസ്റ്റ് ഇടേണ്ട രീതിയിൽ ഈ സിനിമയെഡീഗ്രേഡ് ചെയ്തവർക്ക് ഒരു നടുവിരൽ നമസ്‌കാരം നേർന്നു കൊള്ളുന്നു ..എന്ന് ചിലർ ദുൽഖറിനെ ആശ്വസിപ്പിക്കുന്നു.
വിമർശിക്കുന്നവർ അത് തുടരട്ടെ.ചാർളി കണ്ട് മൂഞ്ചിയ പടം എന്നു പറഞ്ഞവരും കമ്മട്ടിപ്പാടം കണ്ടു തീയേറ്ററിൽ ഇരുന്നു ഉറങ്ങി എന്ന് പറഞ്ഞവരും പിന്നീടു മാറ്റിപറഞ്ഞിട്ടുണ്ടെങ്കിൽ സോളോയും നാളെ അംഗീകരിക്കപ്പെടും ..അത്രേ ഉള്ളു . വെറും മസാല ചിത്രങ്ങൾ ചെയ്തു വിശ്വാസം നഷ്ടപെടുത്തില്ല എന്ന പ്രതീക്ഷ നില നിർത്തുന്നതിനു ഒരു ബിഗ് താങ്ക്‌സ് . സോളോ പോലുള്ള ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
ആരോടാ ഈ പറയുന്നത് ദുൽഖറേ????? :) :) കുഞ്ഞിക്ക 'നുമ്മക്ക്' ഒരു നടനല്ല 'വികാര'മാണ് ,എന്റെ തന്തയാണ് എന്നൊക്കെ പറഞ്ഞ് ,മറ്റുള്ളവരുടെ മെക്കിട്ട് കേറുന്ന ഊളകൾക്ക് ഈ ുീേെ വായിക്കാം. ദുരന്തങ്ങളായ ഊളകളോടുള്ള ദുൽഖറിന്റെ ന്റെ അപേക്ഷ!! അതും ഇംഗ്ലീഷിൽ !! :) :) :) ദുരന്തങ്ങൾക്ക് വായിച്ചാൽ മനസ്സിലാവുമോ!!! ആ...... ?? ഹ ഹ :)
ഇങ്ങനെ പോകുന്നു പ്രതികരണങ്ങൾ....മാറ്റങ്ങളെ അംഗീകരിക്കാനുള്ള പ്രേക്ഷകരുടെ വിമുഖതയെയും ചിലർ വിമർശിക്കുന്നുണ്ട്.ഏതായാലും ക്ലൈമാക്‌സ് മാറ്റവും,ദുൽഖറിന്റെ പോസ്റ്റും എല്ലാം കൂടി ചേർന്ന് യ്ക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്.