- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി ഫാൻസ് സംസ്കാരം യുകെയിലേക്കും ; ലാൽ ഫാൻസും ദുൽഖർ ഫാൻസും കളത്തിൽ ഇറങ്ങിയപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുമോയെന്ന ആശങ്ക; ഇറോട്ടിക് ലേബലിൽ വന്ന ഫിഫ്റ്റി ഷെയ്ഡ്സ് റിലീസ് പോലെ മലയാള സിനിമ റിലീസുകൾ യുകെ പൊലീസിന് തലവേദനയാകുമോ
കവൻട്രി: യുകെ മലയാളികൾക്കും നടന്മാരുടെ വക ഫാൻസ് സംഘം ആകാമെന്ന് തെളിയിക്കുകയാണ് കോവിഡ് കാലത്തെത്തിയ രണ്ടു മലയാള ചിത്രങ്ങൾ. ഏതാനും ആഴ്ച മുൻപ് വന്നു പോയ ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന് വേണ്ടി ഫാൻസ് ഷോ നടന്നപ്പോൾ താരസിംഹാസനം അടക്കി വാഴുന്ന മോഹൻലാലിന്റെ ആരാധകർ അടങിയിരിക്കുമോ? ഒരു സംശയവും വേണ്ട, മലയാള ചിത്രങ്ങൾ അപൂർവമായി എത്തുന്ന പ്ലിമത്തിൽ പോലും ആരാധക സംഘം ഒറ്റയടിക്ക് ടിക്കറ്റുകൾ കൈക്കലാക്കിയതോടെ സാധാരണ പ്രേക്ഷകർക്ക് മാറിനിൽക്കേണ്ടി വന്നു. ഏറെക്കാലത്തിനു ശേഷം എത്തിയ സിനിമ എന്ന നിലയ്ക്ക് കുറുപ്പിന് വലിയ സ്വീകാര്യത കിട്ടിയപ്പോഴും ആദ്യമായി ഫാൻസ് ക്ലബുകാർ തിയറ്ററുകൾ കൈയടക്കുന കാഴ്ചയാണ് ലഭ്യമായത്. ലൂട്ടനിൽ അടക്കം അനേകം സ്ഥലങ്ങളിലാണ് ഫാൻസുകാർ ഇത്തരത്തിൽ സ്പെഷൽ ഷോകൾ സംഘടിപ്പിച്ചത്.
മുൻപ് മോഹൻലാലിന്റെ തന്നെ ബ്രഹ്മാണ്ഡ ചിത്രം എന്ന് വിശേഷിപ്പിച്ചു അഞ്ചു വർഷം മുൻപ് പുലിമുരുകൻ യുകെയിൽ എത്തിയപ്പോഴും സമാനമായ തരത്തിൽ ആവേശം പ്രകടമായിരുന്നു. അന്ന് കവൻട്രിയിലും മറ്റും പ്രീമിയർ ഷോ അടക്കം ഒരു ദിവസം തന്നെ അഞ്ചു ഷോകൾ വരെ പ്രദർശിപ്പിച്ച ചരിത്രവും യുകെയിലെ മലയാള സിനിമയ്ക്കുണ്ട്. ആ ചരിത്രം തിരുത്താൻ ദുൽഖറിന്റെ കുറുപ്പിനോ മോഹൻലാലിന്റെ മര യ്ക്കാറിനോ സാധിച്ചില്ലെങ്കിലും ആദ്യമായി ഫാൻസുകാർ രംഗത്ത് വന്ന രണ്ടു ചിത്രങ്ങൾ എന്ന ഖ്യാതിയോടെയാണ് ഇപ്പോൾ മരയ്ക്കാറും തിയറ്ററിൽ എത്തിയിരിക്കുന്നത്. ഇന്നലെ നടന്ന അനേകം പ്രീമിയർ ഷോകളിൽ യുകെയുടെ തെക്കു പടിഞ്ഞാറു മുനമ്പിൽ കിടക്കുന്ന പ്ലിമത്തിൽ ഒറ്റയടിക്ക് 110 സീറ്റുകളും ലാലേട്ടൻ ഫാൻസ് സ്വന്തമാക്കുക ആയിരുന്നു. ഇതോടെ മറ്റാർക്കും ടിക്കറ്റ് ലഭിക്കാതായി .
ദുൽഖർ ഫാൻസുകാർ സ്ക്രീനിനു മുന്നിൽ നിന്നും അത്യാവശ്യം റൊമാന്റിക് നൃത്ത ചുവടുകൾ നടത്തി പിൻവാങ്ങിയപ്പോൾ ലാലേട്ടൻ ഫാൻസുകാർ എന്തൊക്കെ ആഘോഷമാകും സംഘടിപ്പിച്ചിരിക്കുക എന്നത് ഇനിയും പുറത്തേക്കു വരാനിരിക്കുന്നതേയുള്ളൂ. ഇന്നലെ കേരളത്തിൽ അർധരാത്രി ചിത്രം റിലീസ് ചെയ്യാനിരിക്കെ മണിക്കൂറുകൾക്കു മുൻപേ തിയറ്ററുകൾക്ക് മുൻപിൽ നൂറുകണക്കിന് ആണും പെണ്ണും ചേർന്ന സംഘങ്ങൾ നൃത്തചുവടുകളും മോഹൻലാൽ ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകളുമായി ആടിത്തിമിർക്കുക ആയിരുന്നു. പലയിടത്തും പൊടുന്നനെ എത്തിയ മഴയ്ക്ക് പോലും ഫാൻസുകാരെ പിടിച്ചു മാറ്റാനായില്ല എന്നതാണ് വസ്തുത. ഒരു ചരിത്ര സിനിമയെ പോലും അതിന്റെ കഥാതന്തുവിനെ ഉള്ളറിഞ്ഞു സ്വീകരിക്കാൻ പാകത്തിൽ ഉള്ള പക്വത മലയാള സിനിമ പ്രേക്ഷകർക്ക് നഷ്ടമായിക്കഴിഞ്ഞോ എന്ന ആശങ്കയും ഉയർത്തുന്നതായിരുന്നു തിയറ്ററുകളിൽ അരങ്ങേറിയ ഉന്മാദ നൃത്തങ്ങൾ. കേരളത്തിലെ അതേ രംഗങ്ങൾ യുകെയിലും ആവർത്തിച്ചോ അതോ ലാലേട്ടൻ ഫാൻസുകാർ മരയ്ക്കാർ സിനിമക്ക് കൂടുതൽ ഗൗരവത്തോടെയുള്ള സ്വീകരണമാണോ നൽകിയത് എന്നതും വരും ദിവസങ്ങളിൽ അറിയാനാകും.
പുതുതായി ഒട്ടേറെ ചെറുപ്പക്കാർ കഴിഞ്ഞ മൂന്നു നാലു വർഷത്തിനിടയിൽ എത്തിയതാണ് ഈ ഫാൻസ് സംസ്ക്കാരം യുകെയിലും എത്താൻ കാരണമായതെന്നു വിലയിരുത്തപ്പെടുന്നു. മുൻ തലമുറ യുകെ മലയാളികൾ മലയാള സിനിമകൾ നന്നായി ആസ്വദിച്ചിരുന്നെകിലും അമിത ആവേശം തിയറ്ററുകളിൽ കാട്ടിയിരുന്നില്ല എന്നതാണ് വാസ്തവം. അത്യാവശ്യം ഒന്നോ രണ്ടോ കൂവലുകളോ കയ്യടികളോ പോലും ചമ്മൽ മൂലം ആവർത്തിക്കാൻ പലരും തയാറായിരുന്നുമില്ല. എന്നാൽ ഫാൻസ് ഷോയ്ക്കിടയിൽ അബദ്ധത്തിനിടയിൽ എങ്കിലും കുടുംബവുമായി എത്തിപ്പോയാൽ മഹാപരാധം ആയി മാറിയേക്കും എന്നാണ് ഇതേക്കുറിച്ചു സിനിമ ആസ്വാദകരായ മലയാളി പ്രേക്ഷകരുടെ അഭിപ്രായം. മലയാളത്തിൽ ദിലീപ് തുടങ്ങി വച്ച ഫാൻസ് സംസ്കാരം മറ്റു നടന്മാരും നിറഞ്ഞ മനസോടെ പിന്തുണച്ചതോടെ പല ആവറേജ് സിനിമകളും ഹിറ്റായതും നല്ല സിനിമകൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് തന്നെ പൊട്ടിപ്പൊളിഞ്ഞു പോയതുമൊക്കെ സിനിമ ലോകം കണ്ടതുമാണ്. ഈ കാഴ്ചകൾ ഇതുവരെ കേരളത്തിലും ഗൾഫിലും ഒക്കെ ഒതുങ്ങി നിന്നിരുത് ഇപ്പോൾ യുകെയിലും എത്തി എന്നതാണ് പ്രത്യേകത.
അതേസമയം ഫാൻസ് എന്നതൊക്കെ മലയാളത്തിൽ വലിയ കാര്യം ആണെന്നൊന്നും ബ്രിട്ടനിലെ തിയറ്റർ നടത്തിപ്പുകാർ സമ്മതിക്കണം എന്നില്ല .ആവേശം അതിരു വിട്ടാൽ ഒരുപക്ഷെ സിനിമയുടെ പേരിൽ പൊലീസ് സ്റ്റേഷനിൽ എത്താനും യുകെയിൽ അവസരമുണ്ട് എന്ന് തെളിയിച്ചതാണ് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഫിഫ്റ്റി ഷെയ്ഡ് സീരിസ് സിനിമകൾ. ഈ സീരിസിലെ ആദ്യ ചിത്രം പുറത്തിറങ്ങിയപ്പോൾ യുകെയിലെ തിയറ്ററിൽ നാശമാക്കുന്ന ജോലികൾ ഏറ്റെടുത്തതു കാമാർത്ഥരായി എത്തിയ സ്ത്രീ പ്രേക്ഷകരാണ്. പോൺ ചിത്രങ്ങളെ തോൽപ്പിക്കും വിധം ലൈംഗിക രംഗങ്ങൾ ചിത്രത്തിൽ നിറഞ്ഞതോടെ തിയ്യറ്ററുകൾ കിടപ്പറകളായി മാറുകയായിരുന്നു.
ഒരു തരം ജാള്യതയും തോന്നാതെ ഇണചേരൽ വരെ അരങ്ങേറിയപ്പോൾ തിയ്യറ്റർ ജീവനക്കാർക്ക് ഉപയോഗിച്ചുപേക്ഷിച്ച ഗർഭ നിരോധന ഉറകൾ വരെ പെറുക്കേണ്ടി വന്നതും വലിയ വാർത്തകൾ ആയിരുന്നു. ഇതോടൊപ്പം കാമകേളികളിൽ മുഴുകമേ ലഹരി സാന്നിധ്യം മൂലം തമ്മിൽ വഴക്കിടലും കലപിലയും പതിവായപ്പോൾ പല തിയറ്ററിലും പൊലീസ് എത്തി ഒഴിപ്പിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഈ കേസുകളിൽ പലർക്കും വലിയ തുകകൾ ഫൈൻ അടച്ചാണ് കോടതി നടപടികളിൽ നിന്നും തല ഊരാൻ കഴിഞ്ഞതും . ഇപ്പോൾ മലയാള ചിത്രങ്ങളുടെ പേരിൽ യുകെയിൽ ഫാൻസുകാർ അമിതാവേശം കാട്ടാൻ ഇറങ്ങുമ്പോൾ പഴയ രതിലീല ചിത്രത്തിന്റെ പേരിൽ ഉണ്ടായ പൊല്ലാപ്പുകൾ ഇന്നത്തെ ഫാൻസുകാർക്കു തീർച്ചയായും പുതു അറിവായിരിക്കും എന്നുറപ്പ് .
മറുനാടന് മലയാളി ബ്യൂറോ