- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായി മൂന്നാമത്തെ ഡബിൾ തേടി ട്രാക്കിനോട് വിട പറയാൻ എത്തിയ മോ ഫറയ്ക്ക് കണ്ണീരോടെ മടക്കം; ദ്വീർഘദൂര ഓട്ടത്തിലെ അൽഭുത രാജകുമാരന് 5000 മീറ്ററിൽ വെള്ളി മാത്രം; ഷൂ അഴിച്ചു വെച്ചത് ലോകം കണ്ട ഏറ്റവും മികച്ച ദ്വീർഘദൂര ഓട്ടക്കാരിൽ ഒരാൾ
ലണ്ടൻ: സ്വന്തം നാട്ടുകാർക്ക് മുമ്പിൽ സ്വർണമണിഞ്ഞ് വിടവാങ്ങാമെന്ന ദ്വീർഘദൂര ഓട്ടത്തിലെ ഇതിഹാസ താരം ബ്രിട്ടന്റെ മോ ഫറയ്ക്ക് ട്രാക്കിൽ നിന്നും കണ്ണീരോടെ മടക്കം. വെള്ളിത്തിളക്കത്തോടെ വിട വാങ്ങാൻ മാത്രമേ ഈ ഇതിഹാസ താരത്തിന് ആയുള്ളു. തുടർച്ചയായി മൂന്നാം ഡബിൾ തേടിയാണ് ഫറ ഇത്തവണ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് എത്തിയത്. ലോക വേദികളിലെ തുടർച്ചയായ പത്താം സ്വർണം ലക്ഷ്യമിട്ട് 5000 മീറ്റർ ഫൈനലിൽ മൽസരിക്കാനിറങ്ങിയ ഫറയെ എത്യോപ്യൻ താരം മുഖ്താർ എഡ്രിസിന്റെ അപ്രതീക്ഷിത കുതിപ്പാണ് വെള്ളിനേട്ടത്തിലൊതുക്കിയത്. 13.32.79 മിനിറ്റിൽ മൽസരം പൂർത്തിയാക്കിയാണ് എഡ്രിസ് സ്വർണം നേടിയത്. 13.33.22 മിനിറ്റിൽ ഫിനിഷിങ് ലൈൻ കടന്ന ഫറ വെള്ളി നേടിയപ്പോൾ, 13.33.22 മിനിറ്റിൽ ഓടിയെത്തിയ യുഎസ് താരം പോൾ ചെലീമോ വെങ്കലം നേടി. അവസാന ലാപ്പിൽ ഏറെ പിന്നിലായിരുന്ന 34 കാരനായ ഫറ ആഞ്ഞുപൊരുതിയെങ്കിലും എഡ്രിസിനു തൊട്ടുപിന്നിലായി ആ പോരാട്ടം അവസാനിച്ചു. ഫിനിഷിങ് ലൈനിൽ രണ്ടാമതായി ഫിനിഷ് ചെയ്തതോടെ ഫറ ട്രാക്കിൽ വീണ് പൊട്ടിക്കരഞ്ഞു. ഒരു ഇതിഹാസ താരത്
ലണ്ടൻ: സ്വന്തം നാട്ടുകാർക്ക് മുമ്പിൽ സ്വർണമണിഞ്ഞ് വിടവാങ്ങാമെന്ന ദ്വീർഘദൂര ഓട്ടത്തിലെ ഇതിഹാസ താരം ബ്രിട്ടന്റെ മോ ഫറയ്ക്ക് ട്രാക്കിൽ നിന്നും കണ്ണീരോടെ മടക്കം. വെള്ളിത്തിളക്കത്തോടെ വിട വാങ്ങാൻ മാത്രമേ ഈ ഇതിഹാസ താരത്തിന് ആയുള്ളു. തുടർച്ചയായി മൂന്നാം ഡബിൾ തേടിയാണ് ഫറ ഇത്തവണ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് എത്തിയത്.
ലോക വേദികളിലെ തുടർച്ചയായ പത്താം സ്വർണം ലക്ഷ്യമിട്ട് 5000 മീറ്റർ ഫൈനലിൽ മൽസരിക്കാനിറങ്ങിയ ഫറയെ എത്യോപ്യൻ താരം മുഖ്താർ എഡ്രിസിന്റെ അപ്രതീക്ഷിത കുതിപ്പാണ് വെള്ളിനേട്ടത്തിലൊതുക്കിയത്. 13.32.79 മിനിറ്റിൽ മൽസരം പൂർത്തിയാക്കിയാണ് എഡ്രിസ് സ്വർണം നേടിയത്. 13.33.22 മിനിറ്റിൽ ഫിനിഷിങ് ലൈൻ കടന്ന ഫറ വെള്ളി നേടിയപ്പോൾ, 13.33.22 മിനിറ്റിൽ ഓടിയെത്തിയ യുഎസ് താരം പോൾ ചെലീമോ വെങ്കലം നേടി.
അവസാന ലാപ്പിൽ ഏറെ പിന്നിലായിരുന്ന 34 കാരനായ ഫറ ആഞ്ഞുപൊരുതിയെങ്കിലും എഡ്രിസിനു തൊട്ടുപിന്നിലായി ആ പോരാട്ടം അവസാനിച്ചു. ഫിനിഷിങ് ലൈനിൽ രണ്ടാമതായി ഫിനിഷ് ചെയ്തതോടെ ഫറ ട്രാക്കിൽ വീണ് പൊട്ടിക്കരഞ്ഞു. ഒരു ഇതിഹാസ താരത്തെ സംബന്ധിച്ചിടത്തോളം കണ്ണീരണിഞ്ഞുള്ള വിടവാങ്ങലായിരുന്നു അത്.
നേരത്തെ 10,000 മീറ്ററിൽ സ്വർണം നേടിയ ഫറയ്ക്ക് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽനിന്ന് ഇരട്ടസ്വർണത്തോടെ വിടവാങ്ങാനുള്ള അവസരവും ഇതോടെ നഷ്ടമായി. ഒപ്പം, ലോക ചാംപ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം ഡബിളെന്ന സ്വപ്നനേട്ടവും ഫറയ്ക്ക് സ്വപ്നമായിത്തന്നെ അവസാനിച്ചു. ആർത്തുവിളിച്ച നാട്ടുകാർക്കു മുന്നിൽ 26 മിനിറ്റ് 49.51 സെക്കന്റിൽ മൽസരം പൂർത്തിയാക്കിയാണ് 10,000 മീറ്ററിൽ ഫറ സ്വർണം കഴുത്തിലണിഞ്ഞത്.
അവസാന മത്സരത്തിൽ വെള്ളിത്തിളക്കം മാത്രമായിരുന്നെങ്കിലും ഫറയ്ക്ക് നിറഞ്ഞ കൈയടികളോടെയാണ് സ്വന്തം നാട്ടുകാരും ആരാധകരും വിട നൽകിയത്. ഫറയുടെ ഭാര്യയും കുട്ടിയും മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.