കൽബ: 39 വർഷത്തിലധികമുള്ള പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് തിരിക്കുന്ന കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് മുൻ വൈസ് പ്രസിഡന്റും കൽബയിലെ സ്വകാര്യ കമ്പനി ജീവനക്കാരനും സാമൂഹ്യ പ്രവർത്തകനുമായ പിസി ഇട്ടൂപ്പിന് ക്ലബ്ബ് കമ്മറ്റി യാത്രയയപ്പ് നൽകി.

ക്ലബ്ബ് ജനറൽ സെക്രട്ടറി കെസി അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. നീണ്ട കാലത്തെ പ്രവാസ ജീവിതം സാമൂഹ്യ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും ഈ രാജ്യത്തിന്റെ ദുതഗതിയിലുള്ള വളർച്ചയ്‌ക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞത് ഭാഗ്യമായിക്കരുതുന്നുവെന്നും മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കെ സുബൈർ, ടിപി മോഹൻദാസ് ആന്റോ വി, കെ അബിൻഷാഫി, ആന്റണി, അബ്ദുൾകലാം, ശിവദാസൻ, സമ്പത്ത് കുമാർ, നിസാർ അഹമ്മദ്, ജോൺസൺ, വിഡി മുരളീധരൻ, അഷ്‌റഫ്, സൈനുദീൻ, മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.