- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷീദ് മണിമൂളിക്കു യാത്രയയപ്പ് നൽകി
ജിദ്ദ: രണ്ടു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സമസ്ത ഇസ്ലാമിക് സെന്റര്‍ ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും എഡ്യൂക്കേഷൻ & എംപവർമെന്റ് വിങ് കൺവീനറും ഖുർആൻ ക്ളാസ് കോർഡിനേറ്ററുമായ അബ്ദുറഷീദ് മണിമൂളിക്ക് സമസ്ത ഇസ്ലാമിക് സെന്റര്‍ വക യാത്രയയപ്പ് നൽകി. സൂം ഓൺലൈൻ വഴി നടന്ന പരിപാടിയിൽ എസ് ഐ സി ഭാരവാഹികളും ഖുർആൻ പഠിതാക്കളും പങ്കെടുത്തു.
എസ് ഐ സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ പരിപാടി ഉത്ഘാടനം ചെയ്തു. പ്രവാസ ജീവിതം വിജ്ഞാന സമ്പാദനത്തിനു വേണ്ടി ഫലപ്രദമായി ഉപയോഗപ്പെടുത്തിയ റഷീദ് മണിമൂളി മുഴുവൻ പ്രവാസികൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അറിവ് നേടുന്നതോടൊപ്പം അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും ഒപ്പം ഹജ്ജ് വളണ്ടിയർ ഉൾപ്പെടെ സാമൂഹ്യ സേവന രംഗത്തും അദ്ദേഹം നൽകിയ സംഭാവന വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ മുസ്തഫ ഹുദവി കൊടക്കാട് അധ്യക്ഷത വഹിച്ചു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ദിൽഷാദ് കാടാമ്പുഴ, അസീസ്പറപ്പൂർ, ഫിറോസ് പരതക്കാട്, അബ്ദുറഹ്മാൻ അയക്കോടൻ, അഷ്റഫ് മുല്ലപ്പള്ളി, ഒ.കെ മുഹമ്മദ്, ഫഖ്റുദ്ധീൻ, ഉമർ കുട്ടി അരീക്കോട്, ഇല്യാസ് ഊരകം, സൈദ് തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു.
എസ് ഐ സി വക ഉപഹാരം സയ്യിദ് ഉബൈദുല്ല തങ്ങൾ നൽകി..റഷീദ് മണിമൂളി മറുപടി പ്രസംഗം നടത്തി. നാട്ടിലും പഠനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തൗസീഫ് സ്വാഗതവും ശിഹാബുദ്ധീൻ നന്ദിയും പറഞ്ഞു.