അബുദാബി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രയാവുന്ന പ്രശസ്ത കവിയും ഗാന രചയിതാവുമായ ഫത്താഹ് മുള്ളൂർക്കരക്ക് അബുദാബിയിലെ സംഗീത കൂട്ടായ്മകൾ ചേർന്ന് യാത്രയയപ്പ് നൽകി. ഹബീബ് മാട്ടൂൽ (ഹീൽ മേറ്റ്‌സ്), സുബൈർ തളിപ്പറമ്പ് (റിഥം ബാൻഡ്), പി. എം. എ. റഹിമാൻ, സമീർ കല്ലറ, ഹനീഫ് കുമരനെല്ലൂർ എന്നിവർ സംബന്ധിച്ചു.

ഫത്താഹ് മുള്ളൂർക്കര രചന നിർവ്വഹിച്ച് അബുദാബിയിൽ ചിത്രീകരിച്ച പെരുന്നാപ്പാട്ട്, ബാല്യ കാല പെരുന്നാൾ, നൂറേ ആലം, പെരുന്നാൾ ചേല് എന്നീ സംഗീത ആൽബങ്ങളുടെ സംവിധായകൻ പി. എം. എ. റഹിമാൻ, സംഗീത കൂട്ടായ്മയുടെ മൊമന്റോ സമ്മാനിച്ചു. ഹീൽ മേറ്റ്‌സ് സാഹിത്യ വിഭാഗത്തിന്റെ മൊമന്റൊ ഹബീബ് മാട്ടൂൽ കൈമാറി. ഗാന രചയിതാവും റിഥം ചെയർമാനുമായ സുബൈർ തളിപ്പറമ്പ്, സമീർ കല്ലറ എന്നിവർ ആശംസകൾ നേർന്നു.