- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബു നിലമ്പൂരിന് കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി: 27 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് സ്ഥിരതാമസത്തിനായി നാട്ടിലേക്കു പോകുന്ന ബാബു നിലമ്പൂരിന് (ജോർജ് വർക്കി) കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് സമുചിതമായ യാത്രയയപ്പ് നൽകി. കുവൈറ്റിലെ രാഷ്ട്രീയ, സാമൂഹിക, സേവന മണ്ഡലങ്ങളിൽ നിറ സാന്നിദ്ധ്യവും, കുവൈറ്റ് മലയാളികൾ ഗ്രൂപ്പിന്റെ സീനിയർ അഡ്‌മിനുമാണ് ബാബു നിലമ്പൂർ. അബ്ബാസിയയിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജേക്കബ് റോയി സ്വാഗതവും, ഷെമീർ റഹീം കൃതഞ്ജതയും പ്രകാശിപ്പിച്ചു. ജോർജ് ചെറിയാൻ, ജെയിംസ് രാജൻ, റോഷൻ തോമസ്, ഷൗക്കത്ത് എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു കൊണ്ട് സംസാരിച്ചു. ബാബു നിലമ്പൂരിന്റെ സംഘാടക പാടവവും, നേതൃത്വ മികവും, ആജ്ഞാശക്തിയും കുവൈറ്റ് സമൂഹം പല തവണ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആശംസാ പ്രസംഗകർ ഓർമ്മിപ്പിച്ചു. ശാഹുൽ ഹമീദ്, ജോർജ് ചെറിയാൻ, ജിജോ ജോസ്, അബ്ദുൾ റഊഫ് എന്നിവർ ഗ്രൂപ്പിന്റെ ഉപഹാരങ്ങൾ കൈമാറി. കുവൈറ്റ് മലയാളികൾ ഗ്രൂപ്പിൽ പ്രവർത്തിക്കാൻ സാധിച്ചതിലൂടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേകർക്ക് സഹായഹസ്തം നീട്ടുവാൻ ഇടയായതിൽ കൃതാർത്ഥൻ ആണെന്ന് മറുപടി പ്രസംഗത്തിൽ ബാബു നിലമ്പൂർ പ്രസ്താവിച്ചു. കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് വിവിധ രീതിയിൽ കുവൈറ്റ് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ശ്രദ്ധേയമാണെന്നും, കുവൈറ്റിനോട് വിട പറഞ്ഞാലും, ഗ്രൂപ്പിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളിൽ ആവശ്യമായ കൈതാങ്ങലുകൾ നൽകുമെന്നും ബാബു നിലമ്പൂർ പറഞ്ഞു. എഡ്വേർഡ്, ഹരി, ഷൻജിത്ത് എന്നിവരും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.