ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ മൂന്ന് വർഷക്കാലം വികാരിയായി സേവനം അനുഷ്ഠിച്ചു സ്ഥലം മാറിപ്പോകുന്ന ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റത്തിന് ഇടവക യാത്രയപ്പ് നൽകി. പുതുതായി വികാരിയായി ചുമതലയേറ്റ ഫാ. ബിനീഷ് ബാബുവിന് സ്വീകരണവും നൽകി.

ഇടവക സഹ വികാരി ഫാ. സിബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദുബായ് ഇക്കണോമിക് കൗൺസിൽ അംഗം അബ്ദുള്ള അൽ സുവൈദി, ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ഫാ. അനീഷ് ഐസക്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജേക്കബ് മാത്യു, പി.ജി. മാത്യു, ഡൽഹി ഭദ്രാസന കൗൺസിൽ അംഗം പോൾ ജോർജ് പൂവത്തേരിൽ, ഇടവക ട്രസ്റ്റീ സുനിൽ സി. ബേബി, സെക്രട്ടറി ബാബു കുരുവിള മണത്ര, ജോയിന്റ് ട്രസ്റ്റീ പി.ജെ. ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസഫ് വർഗീസ്, ജോർജ് ചെറിയാൻ, കുര്യൻ വർഗീസ്, സുജ ഷാജി, ജസ്റ്റിൻ ടോം ജോൺ, ബിജു സി. ജോൺ, എം.സി. ജോയി എന്നിവർ പ്രസംഗിച്ചു. ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം മറുപടി പ്രസംഗം നടത്തി.