- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർസിഇപി വ്യാപാരക്കരാറിനെതിരെ കർഷകസംഘടനകൾ; 2ന് കൊച്ചിയിൽ നേതൃസമ്മേളനം
കൊച്ചി: കടക്കെണിയും വിലത്തകർച്ചയുംമൂലം പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യയുടെ കാർഷികമേഖല വിദേശരാജ്യങ്ങളുടെ നിക്ഷേപത്തിനായി തുറന്നുകൊടുക്കുന്ന ആർസിഇപി കരാർ ചർച്ചയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള കർഷകപ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുവാൻ കേരളത്തിലെ കർഷകസംഘടനകൾ കൊച്ചിയിൽ സമ്മേളിക്കുന്നു. സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ നവംബർ 2 ശനിയാഴ്ച രാവിലെ 10.30ന് എറണാകുളം ഇടപ്പള്ളി വിവി ടവർ ഓഡിറ്റോറിയത്തിലാണ് സമ്മേളനം. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി,സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ഡിജോ കാപ്പൻ അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ പി.റ്റി.ജോൺ ആമുഖപ്രഭാഷണവും ദേശീയ കൺവീനർ കെ.വി.ബിജു മുഖ്യപ്രഭാഷണവും നടത്തും. ദേശീയ സംസ്ഥാന നേതാക്കളായ ഫാ.ജോസ് കാവനാടി, കള്ളിയത്ത് അബ്ദുൾ സത്താർ ഹാജി, യു.ഫൽഗുണൻ, അഡ്വ.ജോൺ ജോസഫ്, വിളയോടി വേണുഗോപാൽ, ജോർജ് ജോസഫ് തെള്ളിയിൽ, ബേബി സഖറിയാസ്, മിനി മോഹൻ, അഡ്വ.ബിനോയ് തോമസ്, ടി.പീ
കൊച്ചി: കടക്കെണിയും വിലത്തകർച്ചയുംമൂലം പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യയുടെ കാർഷികമേഖല വിദേശരാജ്യങ്ങളുടെ നിക്ഷേപത്തിനായി തുറന്നുകൊടുക്കുന്ന ആർസിഇപി കരാർ ചർച്ചയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള കർഷകപ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുവാൻ കേരളത്തിലെ കർഷകസംഘടനകൾ കൊച്ചിയിൽ സമ്മേളിക്കുന്നു.
സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ നവംബർ 2 ശനിയാഴ്ച രാവിലെ 10.30ന് എറണാകുളം ഇടപ്പള്ളി വിവി ടവർ ഓഡിറ്റോറിയത്തിലാണ് സമ്മേളനം. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി,സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ഡിജോ കാപ്പൻ അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ പി.റ്റി.ജോൺ ആമുഖപ്രഭാഷണവും ദേശീയ കൺവീനർ കെ.വി.ബിജു മുഖ്യപ്രഭാഷണവും നടത്തും.
ദേശീയ സംസ്ഥാന നേതാക്കളായ ഫാ.ജോസ് കാവനാടി, കള്ളിയത്ത് അബ്ദുൾ സത്താർ ഹാജി, യു.ഫൽഗുണൻ, അഡ്വ.ജോൺ ജോസഫ്, വിളയോടി വേണുഗോപാൽ, ജോർജ് ജോസഫ് തെള്ളിയിൽ, ബേബി സഖറിയാസ്, മിനി മോഹൻ, അഡ്വ.ബിനോയ് തോമസ്, ടി.പീറ്റർ, കെ.ജീവാനന്ദൻ, ജോയി കണ്ണഞ്ചിറ, ജന്നറ്റ് മാത്യു, അഡ്വ.പി.പി.ജോസഫ്, പ്രെഫ.ചാക്കോ കേളംപറമ്പിൽ, ജോയി നിലമ്പൂർ, ഷബീർ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസർഗോഡ്, രാജു സേവ്യർ, ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഡോ.എം.സി.ജോർജ്ജ്, വി.വി.അഗസ്റ്റിൻ, മുതലംതോട് മണി, വി.ജെ.ലാലി തുടങ്ങിയവർ സ്വതന്ത്ര വ്യാപാരക്കരാറുകൾക്കെതിരെ പ്രക്ഷോഭം, ബാങ്കുകളുടെ കർഷകവിരുദ്ധ നടപടികൾ, പ്രളയദുരിതാശ്വാസപദ്ധതികൾ വിലയിരുത്തലുകളും തുടർനടപടികളും, കർഷകരെ കള്ളക്കേസുകളിൽ കുടുക്കുന്ന ഉദ്യോഗസ്ഥ നടപടികൾ, കടക്കെണിയും വിലത്തകർച്ചയും, അധികാരപീഡനവും കർഷക ആത്മഹത്യകളും, ദേശീയ കർഷകപ്രക്ഷോഭത്തിൽ പങ്കുചേരൽ, കർഷകരക്ഷയും പരിസ്ഥിതി സംരക്ഷണവും, കർഷകസംഘടനകളുടെ സംഘടിത നീക്കം തുടങ്ങിയ ആനുകാലിക കാർഷിക വിഷയങ്ങൾ പങ്കുവെയ്ക്കും. ആർസിഇപി കർഷകവിരുദ്ധ കരാറിനെതിരെ സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന കർഷകസമരങ്ങൾക്ക് സമ്മേളനം രൂപം നൽകും.