- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടക്കം കർഷക ഹൃദയം കീഴടക്കി; രക്ഷകനെ തേടുന്ന കർഷകർക്ക് പ്രതീക്ഷ പൂത്തു; രണ്ടാം വരവ് രാഹുൽ ഗാന്ധിയെ ശരിക്കുള്ള നേതാവാക്കി മാറ്റുമോ?
ന്യൂഡൽഹി: രണ്ടുമാസത്തോളം അവധിക്ക് ശേഷം രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നു. ഞായറാഴ്ച ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന കർഷകറാലിക്ക് മുന്നോടിയായി വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നെത്തിയ കർഷകരുമായി സംസാരിച്ചുകൊണ്ടാണ് അദ്ദേഹം പൊതു ജനമധ്യത്തിലെത്തിയത്. ഇതോടെ നേതാക്കൾ ആവേശത്തിലായി. കർഷകരുമായി ആശയവിനിമയം നടത്

ന്യൂഡൽഹി: രണ്ടുമാസത്തോളം അവധിക്ക് ശേഷം രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നു. ഞായറാഴ്ച ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന കർഷകറാലിക്ക് മുന്നോടിയായി വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നെത്തിയ കർഷകരുമായി സംസാരിച്ചുകൊണ്ടാണ് അദ്ദേഹം പൊതു ജനമധ്യത്തിലെത്തിയത്.
ഇതോടെ നേതാക്കൾ ആവേശത്തിലായി. കർഷകരുമായി ആശയവിനിമയം നടത്തിയ രാഹുൽ കാർഷിക പ്രശ്‌നങ്ങളുയർത്തി മോദി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുക. തന്ത്രങ്ങൾ ഫലിച്ചാൽ ശരിയായ നേതാവായി രാഹുൽ മാറുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളുടെ പ്രതീക്ഷ. അതിന് ശേഷം പാർട്ടിയുടെ കടിഞ്ഞാൺ രാഹുൽ സ്വന്തമാക്കും.
കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ താനും കോൺഗ്രസ് പാർട്ടിയും ഏതറ്റംവരെയും പോരാടുമെന്ന് കർഷകപ്രതിനിധികളോട് രാഹുൽ ഗാന്ധി പറഞ്ഞു. ബിൽ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുംവരെ കോൺഗ്രസ് പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കർഷകർ രാഹുൽ ഗാന്ധിയെ കാണാനെത്തിയപ്പോൾ വൻ മാദ്ധ്യമസംഘവും തുഗ്ലൂക് ലെയിനിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു.
വേനൽമഴയിൽ നശിച്ച ഗോതമ്പിന്റെ കതിർക്കുലകളുമായി എത്തിയ കർഷകർ ആകുലതകൾ രാഹുലിന്റെ മുന്നിൽ നിരത്തി. വാടിക്കരിഞ്ഞ കതിർക്കുലകൾ കർഷകർ രാഹുലിന് കൈമാറാൻ ശ്രമിച്ചു. കർഷകർക്കൊപ്പം താൻ നിലകൊള്ളുമെന്നും കേന്ദ്രസർക്കാറിന്റെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനെതിരെ സർവശക്തിയും ഉപയോഗിച്ച് പോരാടുമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ ഉറപ്പുനൽകി. പതിവ് തെറ്റിച്ച് തുഗ്ലൂക് ലെയിനിലെ വസതിക്കുപുറത്ത് കാണാനെത്തിയ നൂറുകണക്കിന് കർഷകർക്കുമുന്നിൽ രാഹുൽ ഗാന്ധി 40 മിനിറ്റോളം ചെലവിട്ടു.
ഹരിയാണ, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവടങ്ങളിൽനിന്നുള്ള കർഷകരാണ് കാണാനെത്തിയത്. ഭൂമി ഏറ്റെടുക്കലിന് എതിരെ രാഹുൽ ഗാന്ധി മുമ്പ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഭട്ടാ പർസോളിൽനിന്നുള്ള കർഷകരും ഉണ്ടായിരുന്നു. കർഷകരുമായി ഇടപഴകുന്നതിനുമുമ്പ് തന്റെ വസതിക്കുള്ളിൽ കർഷകപ്രതിനിധികളുമായി രാഹുൽ ഗാന്ധി ചർച്ചനടത്തി. കേന്ദ്രസർക്കാറിന്റെ ഭൂമി ഏറ്റെടുക്കൽ ഭേദഗതി നിയമത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഭേദഗതിയെക്കുറിച്ചും അവരുടെ അഭിപ്രായങ്ങളും രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു.
രാഹുൽ ഗാന്ധി കർഷകരുമായി സംവദിക്കുമ്പോൾ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഗുരദാസ് കാമത്ത്, കോൺഗ്രസ് വക്താവ് പി.സി. ചാക്കോ, രാജസ്ഥാൻ പി.സി.സി. അധ്യക്ഷൻ സച്ചിൻ പൈലറ്റ് തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു.

