ന്യൂഡൽഹി: കർഷക വിരുദ്ധമായ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ ഹനൻ മൊള്ളക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. 2020 സെപ്റ്റംബർ 25ന് പാർലമെന്റ് സ്ട്രീറ്റിൽ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിലാണ് കേസ്. 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.