- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർലമെന്റിന് മുന്നിലേക്ക് കർഷക സമരം വ്യാപിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച; വർഷക്കാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാൻ തീരുമാനം
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം. ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ സമരം നടത്താനാണ് സംയുക്ത കിസാൻ മോർച്ച യോഗത്തിൽ തീരുമാനമായത്. പാർലമെന്റിന്റെ വർഷക്കാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് കർഷക സംഘടനകളുടെ നീക്കം.
വർഷകാല സമ്മേളനം ഈ മാസം 19 തുടങ്ങാനാനിരിക്കെയാണ് കർഷകരുടെ പ്രഖ്യാപനം. സിംഘുവിൽ ഇന്ന് ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് തീരുമാനം എടുത്തത്.
പ്രതിഷേധത്തിന് മുന്നോടിയായി പാർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് നൽകും. കൂടാതെ നിയമങ്ങൾ പിൻവലിക്കുന്നത് സമ്മേളനത്തിൽ സമ്മർദ്ദം ചെലുത്താൻ പ്രതിപക്ഷ പാർട്ടികൾ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടും. ഇതിന് ശേഷം ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ കർഷകർ പ്രതിഷേധം നടത്തുമെന്നാണ് പ്രഖ്യാപനം.
ദിവസേന അഞ്ച് കർഷക സംഘടനാ നേതാക്കൾ, ഇരൂനൂറ് കർഷകർ എന്ന നിലയാകും പ്രതിഷേധം. വർഷക്കാലസമ്മേളനം അവസാനിക്കുന്നത് വരെ ശക്തമായി സമരം തുടരാനാണ് തീരുമാനം. നിയമങ്ങൾ പിൻവലിക്കാതെ ഭേദഗതി സംബന്ധിച്ച് ചർച്ചയാകാമെന്ന നിലപാടിൽ കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതിനിടെ കർഷകരുടെ പുതിയ സമ്മർദ്ദ തന്ത്രം. നേരത്തെ പാർലമെന്റിന് മുന്നിലേക്ക് പ്രഖ്യാപിച്ച മാർച്ച് കോവിഡ് സാഹചര്യത്തിൽ സംഘടനകൾ മാറ്റിവച്ചിരുന്നു.
ന്യൂസ് ഡെസ്ക്