- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈഡൻ ജി സഹായിക്കണം; അമേരിക്കൻ പ്രസിഡന്റിനെ ടാഗ് ചെയ്ത് കർഷക നേതാവ്
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യർത്ഥന നടത്തി കർഷക സമര നേതാവ് രാകേഷ് ടികായത്ത്. ബിജെപി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു നടക്കുന്ന സമരത്തെക്കുറിച്ച് പരാമർശിച്ചാണ് ടികായത് ബൈഡനെ ടാഗ് ചെയ്ത ട്വീറ്റ് ചെയ്തത്.
മോദി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ കർഷകർ സമരത്തിലാണ്. 11 മാസമായി തുടരുന്ന സമരത്തിൽ 700 കർഷകർക്കാണ് ജീവൻ നഷ്ടമായത്. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ കർഷകദ്രോഹ നിയമങ്ങൾ പിൻവലിച്ച് തങ്ങളെ രക്ഷിക്കാൻ ഇടപെടണമെന്നും ടിക്കായത്ത് അഭ്യർത്ഥിച്ചു. നരേന്ദ്ര മോദി-ജോ ബൈഡൻ കൂടിക്കാഴ്ചയ്ക്കു മുൻപായിരുന്നു ടികായത്തിന്റെ ട്വീറ്റ്.
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ 2020 നവംബർ മുതൽ കർഷക സംഘടനകൾ പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 27 ന് കർഷക സംഘടനകൾ രാജ്യവ്യാപകമായി ഭാരത് ബന്ദിന് ആഹ്വാനം നൽകിയിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ