- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിയാനയിൽ മുഖ്യമന്ത്രിയെ തടഞ്ഞ് കർഷകർ; ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു; നിരവധി പേർക്ക് പരിക്ക്; പ്രതിഷേധം, കോവിഡ് ആശുപത്രി ഉദ്ഘാടനത്തിന് ഖട്ടാർ എത്തിയപ്പോൾ
ചണ്ഡിഗഡ്: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരായ സമരത്തിന്റെ ഭാഗമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറിനെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരെ ലാത്തിച്ചാർജും ടിയർ ഗ്യാസും പ്രയോഗിച്ചു. നൂറ് കണക്കിനാളുകളാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്. ഹരിയാനയിലെ ഹാൻസി നഗരത്തിലായിരുന്നു പ്രതിഷേധം.
മനോഹർലാൽ ഖട്ടാർ കോവിഡ് ആശുപത്രി ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. പൊലീസ് ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ കർഷകനയത്തിനെതിരെ ഡൽഹിയിലെ അതിർത്തികളിൽ സമരം തുടരുകയാണ്. സമരത്തിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും. കഴിഞ്ഞ നവംബർ 26 നാണ സമരം തുടങ്ങിയത. മെയ 26 ന ആറ മാസം പൂർത്തിയാകുന്നതിനാൽ അന്ന രാജ്യമെമ്പാടും കരിദിനം ആചരിക്കാനുള്ള തീരുമാനത്തിലാണ കർഷകർ.
ന്യൂസ് ഡെസ്ക്
Next Story