- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകത്തിലേക്ക് പോയ കർഷകരുടെ ദേഹത്ത് ചാപ്പകുത്തി; മനുഷ്യാവകാശ ലംഘനമെന്ന് പരാതി
കൽപ്പറ്റ: ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട് കർണാടകയിലേക്ക് പോയ കർഷകരുടെ ദേഹത്ത് കർണാടക അധികൃതർ ചാപ്പ കുത്തിയതായി പരാതി. ബാവലി ചെക് പോസ്റ്റിൽ വെച്ച് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം ചാപ്പ കുത്തിയത്.
അതിർത്തി കടന്നെത്തുന്നവർക്ക് കർണാടക ഏഴ് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നു. ഇത് നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായാണ് ചാപ്പയടിച്ച് വിടുന്നതെന്നാണ് വിവരം. വോട്ടിങ് സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കൈകളിൽ സീൽ പതിപ്പിച്ച് കടത്തി വിടുന്നത്.
മനുഷ്യ ശരീരത്തിൽ ഇത്തരത്തിൽ ചാപ്പയടിച്ച് വിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കർഷകർ പറഞ്ഞു. സംഭവത്തിൽ ഒ ആർ കേളു എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
Next Story