- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക ആത്മഹത്യകളെ സർക്കാർ നിസാരവൽക്കരിച്ചാൽ സംയുക്ത കർഷകപ്രക്ഷോഭം: ഇൻഫാം
കൊച്ചി: കടക്കെണിയും ഉദ്യോഗസ്ഥ പീഡനവും മൂലം കേരളത്തിലെ മലയോരമേഖലകളിൽ കർഷകർ തുടർച്ചയായി ആത്മഹത്യ ചെയ്യുന്നതിനെ സംസ്ഥാന സർക്കാർ നിസാരവൽക്കരിക്കുന്നുവെന്നും കർഷക കടങ്ങളിൽ മൊറട്ടോറിയമല്ല മറിച്ച് എഴുതിത്ത്തള്ളുകയാണ് വേണ്ടതെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ. വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. വയനാട്ടിൽ വനംവകുപ്പ് കർഷകരെ നിരന്തരം കള്ളക്കേസുകളിൽ കുടുക്കുകയാണ്. കർഷകരുടെ കൃഷിഭൂമി കൈയേറുന്ന ക്രൂരതയാണ് വനം-റവന്യൂ വകുപ്പുകൾ തുടരുന്നത്. സർക്കാർ രേഖകളിൽ പോലും കൃത്രിമത്വം കാണിച്ച് കർഷകപീഡനം തുടരുന്നതിനെ കർഷകസംഘടനകൾ സംഘടിച്ചു നേരിടേണ്ട സ്ഥിതിവിശേഷമാണുള്ളത്. കർഷക കടങ്ങളിൽ മൊറട്ടോറിയമേർപ്പെടുത്തുമെന്ന് നിരന്തരമുള്ള പ്രഖ്യാപനങ്ങൾക്കപ്പുറം നടപടിക്രമങ്ങളില്ലാത്തത് കർഷകരിൽ നിരാശയുളവാക്കുന്നു. ഒരു വർഷത്തേയ്ക്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചാൽ പോലും കൃഷിയിൽനിന്ന് ആദായമെടുത്ത് തിരിച്ചടവ് ഇപ്പോഴത്തെ സാഹചര്യത്തിൽ കർഷകർക്കാവില്ല. കൃഷിയിറക്കാൻപോലും പണമില്ലാതെ കർഷകർ തകർന്നിരിക്കുമ്പോൾ കടമെങ്ങനെ തിര
കൊച്ചി: കടക്കെണിയും ഉദ്യോഗസ്ഥ പീഡനവും മൂലം കേരളത്തിലെ മലയോരമേഖലകളിൽ കർഷകർ തുടർച്ചയായി ആത്മഹത്യ ചെയ്യുന്നതിനെ സംസ്ഥാന സർക്കാർ നിസാരവൽക്കരിക്കുന്നുവെന്നും കർഷക കടങ്ങളിൽ മൊറട്ടോറിയമല്ല മറിച്ച് എഴുതിത്ത്തള്ളുകയാണ് വേണ്ടതെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ. വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
വയനാട്ടിൽ വനംവകുപ്പ് കർഷകരെ നിരന്തരം കള്ളക്കേസുകളിൽ കുടുക്കുകയാണ്. കർഷകരുടെ കൃഷിഭൂമി കൈയേറുന്ന ക്രൂരതയാണ് വനം-റവന്യൂ വകുപ്പുകൾ തുടരുന്നത്. സർക്കാർ രേഖകളിൽ പോലും കൃത്രിമത്വം കാണിച്ച് കർഷകപീഡനം തുടരുന്നതിനെ കർഷകസംഘടനകൾ സംഘടിച്ചു നേരിടേണ്ട സ്ഥിതിവിശേഷമാണുള്ളത്. കർഷക കടങ്ങളിൽ മൊറട്ടോറിയമേർപ്പെടുത്തുമെന്ന് നിരന്തരമുള്ള പ്രഖ്യാപനങ്ങൾക്കപ്പുറം നടപടിക്രമങ്ങളില്ലാത്തത് കർഷകരിൽ നിരാശയുളവാക്കുന്നു. ഒരു വർഷത്തേയ്ക്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചാൽ പോലും കൃഷിയിൽനിന്ന് ആദായമെടുത്ത് തിരിച്ചടവ് ഇപ്പോഴത്തെ സാഹചര്യത്തിൽ കർഷകർക്കാവില്ല. കൃഷിയിറക്കാൻപോലും പണമില്ലാതെ കർഷകർ തകർന്നിരിക്കുമ്പോൾ കടമെങ്ങനെ തിരിച്ചടയ്ക്കുമെന്നും സർക്കാരും ബാങ്ക് അധികൃതരും ഗൗരവമായി ചിന്തിക്കണം. സർഫാസി ആക്ട് ഉൾപ്പെടെ നിയമനടപടികൾ ഉപേക്ഷിക്കുവാൻ തയ്യാറാകുന്നില്ലെങ്കിൽ കർഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ സംയുക്ത കർഷകപ്രക്ഷോഭത്തെ സംസ്ഥാന സർക്കാർ നേരിടേണ്ടിവരും.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ കർഷക കടങ്ങൾ എഴുതിത്ത്തള്ളുവാൻ പ്രക്ഷോഭം നടത്തുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കേരളത്തിൽ കർഷകവിരുദ്ധ നിലപാടുമായി നീങ്ങുന്നത് നിരാശാജനകമാണെന്നും കർഷകരുടെ കടങ്ങളൊന്നാകെ എഴുതിത്ത്തള്ളാൻ തയ്യാറാകണമെന്നും വി സിസെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.