- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് മല്യ കേന്ദ്രത്തിനു വെറും കുടിശികക്കാരൻ; കർഷകർ കള്ളന്മാരും: കർഷകരെ പിന്തുണച്ചു രാഹുൽ ഗാന്ധി
സാഹ്ജാനി: കർഷകർ ചാർപ്പായകൾ എടുത്തുകൊണ്ടുപോയതിൽ വിശദീകരണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കട്ടിലുമായി പോയ കർഷകരെ മോഷ്ടാക്കളെന്നു വിളിക്കുന്നവർ 90,000 കോടിയുടെ തട്ടിപ്പുനടത്തിയ മദ്യരാജാവ് വിജയ് മല്യയെ കുടിശികക്കാരൻ എന്നു മാത്രമാണ് വിശേഷിപ്പിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ബിജെപി നേതൃത്വത്തെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പരാമർശങ്ങൾ. ഗോരഖ്പൂരിലെ സാഹ്ജാനി വില്ലേജിൽ വീടുകൾതോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം. തന്റെ പ്രചാരണത്തിലൂടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ കടന്നാക്രമിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താങ്കളെന്നു മോദിയെ ഓർമിപ്പിക്കുന്നു. സ്വന്തം രാജ്യത്തിലെ പാവപ്പെട്ട ജനങ്ങളെ മറന്ന് അദ്ദേഹം ഇപ്പോഴും വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയാണെന്നും രാഹുൽ പരിഹസിച്ചു. അടുത്ത വർഷമാദ്യം നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി യുപി മഹായാത്രയ്ക്കു തുടക്കം കുറിച്ചത്. വയലിൽ നിരത്തിയ നൂറുകണക്കിനു ചാർപ്പായകളിലിര
സാഹ്ജാനി: കർഷകർ ചാർപ്പായകൾ എടുത്തുകൊണ്ടുപോയതിൽ വിശദീകരണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കട്ടിലുമായി പോയ കർഷകരെ മോഷ്ടാക്കളെന്നു വിളിക്കുന്നവർ 90,000 കോടിയുടെ തട്ടിപ്പുനടത്തിയ മദ്യരാജാവ് വിജയ് മല്യയെ കുടിശികക്കാരൻ എന്നു മാത്രമാണ് വിശേഷിപ്പിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ബിജെപി നേതൃത്വത്തെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പരാമർശങ്ങൾ.
ഗോരഖ്പൂരിലെ സാഹ്ജാനി വില്ലേജിൽ വീടുകൾതോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം. തന്റെ പ്രചാരണത്തിലൂടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ കടന്നാക്രമിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താങ്കളെന്നു മോദിയെ ഓർമിപ്പിക്കുന്നു. സ്വന്തം രാജ്യത്തിലെ പാവപ്പെട്ട ജനങ്ങളെ മറന്ന് അദ്ദേഹം ഇപ്പോഴും വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയാണെന്നും രാഹുൽ പരിഹസിച്ചു.
അടുത്ത വർഷമാദ്യം നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി യുപി മഹായാത്രയ്ക്കു തുടക്കം കുറിച്ചത്. വയലിൽ നിരത്തിയ നൂറുകണക്കിനു ചാർപ്പായകളിലിരുന്നാണു കർഷകർ രുദ്രാപ്പൂരിലെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തത്. ഉത്തരേന്ത്യൻ ഗ്രാമീണ കർഷകർ ഇരിക്കാനും കിടക്കാനും ഉപയോഗിക്കുന്ന ചാർപ്പായകൾ നിരത്തി സമ്മേളനം കൊഴുപ്പിക്കുകയെന്ന ആശയം തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റേതാണ്. ഒരു മാസത്തോളം നീളുന്ന യാത്രയ്ക്കു പതിനായിരത്തോളം ചാർപ്പായകളാണു കോൺഗ്രസ് ഏർപ്പാടാക്കിയിരിക്കുന്നത്. ആദ്യ സമ്മേളനം കഴിഞ്ഞു രാഹുൽ പോയതോടെ ചാർപ്പായകൾ തോളത്തെടുത്തു കർഷകരും പോയിരുന്നു.



